സിംഹം.. കാട്ടിലെ രാജാവായ ഘടാഘടിയൻ. സ്വർണവർണ്ണത്തിൽ തലമൂടി ജഡയും ശൗര്യം നിറയുന്ന കണ്ണുകളും കൂർത്ത പല്ലുകളും നഖങ്ങളും ഒക്കെയായി ആളൊരു വമ്പൻ തന്നെ. ഈ ഭീകരന്മാരെ കീഴടക്കാൻ ആർക്ക് കഴിയും? വല്ല ചതിയിലുടെയോ സൂത്രത്തിലൂടെയോ മനുഷ്യന് സാധിക്കുമായിരിക്കും മറ്റ് ജീവികൾക്ക് ആവില്ല ല്ലേ.. എന്നാൽ വമ്പൻമാരായ സിംഹങ്ങളുടെ ഭക്ഷണരീതി തന്നെ മാറ്റിമറിച്ച കുരുത്തം കെട്ട ജീവികളുണ്ട്… ആരാണവർ എന്നല്ലേ.. നമ്മളെല്ലാം പുച്ഛിക്കുന്ന ഉറുമ്പുകളാണ് അത്.
ഇവിടെ എങ്ങും അല്ല അങ്ങ് കെനിയയിലാണ് സംഭവം. ഇത്തിരക്കുഞ്ഞൻമാരണെന്ന് കരുതി പുച്ഛിക്കണ്ട, മനസ് വച്ചാൽ ഈ ആവാസ്ഥവ്യവസ്ഥ തന്നെ മാറ്റിയെഴുതാൻ ആവും എന്ന് തെളിയിച്ചിരിക്കുകയാണ് ഉറുമ്പുകൾ. 30 വർഷം നീണ്ട നിരീക്ഷണത്തിലൊടുവിലാണ് ഉറുമ്പുകളിലെ ഈ കില്ലാടിത്തരം പുറത്തുവന്നത്.
ഫ്‌ളോറിഡ സർവ്വകലാശാലയിലെ പ്രൊഫസറായ ടോഡ് പാമറും സംഘവുമാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. കെനിയയിസെ ഓൾ പെജെറ്റ കൺസർവൻസി എന്ന വനത്തിലെ ഉറുമ്പുകളും മൃഗങ്ങളും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധമായിരുന്നു പഠനവിഷയം. ഇതിലൂടെ ആനകളുടെയും സിംഹങ്ങളുടെയും ഭക്ഷണക്രമത്തെ കാര്യമായി സ്വാധീനിക്കാൻ ഉറുമ്പുകൾക്ക് കഴിഞ്ഞതായും ഇത് വഴി ആവാസവ്യവസ്ഥയെ തന്നെ മാറ്റി മറിക്കാൻ കഴിഞ്ഞതായും കണ്ടെത്തി.
ക്യാമറകൾ,ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന സംിഹങ്ങളുടോ കോളറുകൾ,സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ് എന്നിവ ഉപയോഗിച്ചായിരുന്നു പഠനം. പ്രദേശത്തെ സ്വദേശികളായ അക്കേഷ്യ മരങ്ങളിൽ കാണപ്പെട്ടിരുന്ന അക്കേഷ്യ ഉറുമ്പുകൾ ഇലതിന്നുന്ന മൃഗങ്ങളിൽ നിന്ന് മരങ്ങളെ കാലങ്ങളായി സംരക്ഷിച്ച് പോരുകയായിരുന്നു. അവരുടെ വീടിന് പകരമായി, ആനകൾ, ജിറാഫുകൾ, മറ്റ് സസ്യഭുക്കുകൾ എന്നിവ പോലുള്ള ഭീമാകാരമായ സസ്യഭക്ഷണങ്ങളിൽ നിന്ന് ഉറുമ്പുകൾ മരങ്ങളെ ക്രൂരമായി പ്രതിരോധിക്കുന്നു.
എന്നാൽ അവിടെയാണ് വലിയ തലയുള്ള ഫ്രീ ഡോൾ മെഗാഫെല എന്നറിയപ്പെടുന്ന ഉറുമ്പുകളുടെ വരവ്, ഇവ ചെറിയ ഉറുമ്പ് ഇനത്തെ ആക്രമിക്കുകയും അവയുടെ കോളനികളെ നശിപ്പിക്കുകയും ചെയ്തു. ഈ അക്കേഷ്യ ഉറുമ്പുകൾ കൂടുതലായും കൂടുകൂട്ടിയിരുന്നത് വിസിൽ ത്രോൺ എന്നറിയപ്പെടുന്ന ഒരു തരം അക്കേഷ്യ മരത്തിലായിരുന്നു. ഇതിനാൽ ക്രമേണ അക്കേഷ്യ ഉറുമ്പുകൾ ആ പ്രദേശത്ത് നിന്നും അപ്രത്യക്ഷമായി തുടങ്ങി. ഇതോടെ മരങ്ങളുടെ ഇലതിന്നുന്ന ജീവികൾക്ക് ആഘോഷമായി. ഇവർ മരങ്ങളുടെ ഇലകൾ യദേഷ്ടം ഭക്ഷിക്കാൻ ആരംഭിച്ചു. മരങ്ങളുടെ കുറവ് വന്നതോടെ ഇവിടുത്തെ മറവ് ഇല്ലാതായി. ഇതോടെ സിംഹങ്ങൾക്ക് സീബ്രകളെ വോട്ടയാടാൻ കഴിയാതായി. കാരണം അക്കേഷ്യമരങ്ങളുടെയും മറ്റും ഇലകളുടെ മറവിലിരുന്നാണ് സിംഹങ്ങൾ സീബ്രകളെ ആക്രമിച്ചിരുന്നത്. പ്രതിസന്ധിയിലായ സിംഹങ്ങൾ കാട്ടുപോത്തുകളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങി. അങ്ങനെ പതിയെ ആ കാട്ടിലെ സിംഹങ്ങളെല്ലാം കാട്ടുപോത്തുകളെ വേട്ടയാടാൻ ആരംഭിക്കുകയായിരുന്നു. ഇത്തിരിക്കുഞ്ഞൻമാരായ ഉറുമ്പുകൾ കാരണം സിംഹങ്ങൾക്കുണ്ടായ ബുദ്ധിമുട്ടേ….
# lions #ants #Tiny ants #diet #elephants
Discussion about this post