ഫോൺ വെള്ളത്തിൽ വീഴുന്നതും മഴയത്ത് നനയുന്നത് എല്ലാം സർവ്വസാധാരണയായ കാര്യങ്ങളാണ്. സർവ്വസാധാരണയായ കാര്യങ്ങളാണെങ്കിലും ഫോൺ നനഞ്ഞാൽ എന്ത് ചെയ്യണം എന്ന് ഇപ്പോഴും അറിയാത്തവരുണ്ട്. ഫോൺ വെള്ളത്തിൽ വീണാൽ ചെയ്യേണ്ടത് ഇത്രമാത്രമാണ്.
ആദ്യം തന്നെ ചെയ്യേണ്ടത് ഡിവൈസ് ഓഫ് ചെയ്യുക എന്നതാണ്. വെള്ളം കയറി ഫോൺ ഓൺ ആയി ഇരുന്നാൽ കേടുപാടുകൾ കൂടാൻ സാധ്യത വളരെ കൂടുതലാണ്.
അടുത്ത മാർഗം എന്നത് ഹെയർ ഡ്രയർ ഉപയോഗിക്കരുത് എന്നതാണ്. ഇത് ഉപയോഗിച്ചാൽ വെള്ളം കൂടുതൽ ഉള്ളിലേക്ക് കയറാൻ സാധ്യത ഏറെയാണ്.
വെള്ളം കയറിയാൽ ആദ്യം ചേയ്യണ്ടത് തുണി വച്ച് തുടയ്ക്കുക. കുറച്ച് ദിവസം ഫോൺ ഉപയോഗിക്കാതെ വയ്ക്കുന്നതും നല്ലതാണ്.
ഫോൺ ചാർജ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക . ഫോണിൽ നിന്ന് സിം കാർഡും ട്രേയും നീക്കം ചെയ്യണം.
വെള്ളം കളയാനായി സ്മാർട്ട് ഫോൺ കുലുക്കരുത്. ഫോൺ കുലുക്കിയാൽ വെള്ളം ഫോണിനികത്തെ പല കോമ്പോൺന്റുകളിലേക്ക് എത്തും.
Discussion about this post