വയനാട് : ഒന്നരവയസുകാരിയുടെ തലയിൽ കലം കുടുങ്ങി. രക്ഷകരായി എത്തിയത് ഫയർഫോഴ്‌സ്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയുടെ തല കലത്തിനുള്ളിൽ നിന്ന് പുറത്തെടുത്തത്. സുൽത്താൻ ബത്തേരി മാടക്കര കുളിപ്പുര ഉന്നതയിലെ സുധീഷിൻറെ ഒന്നര വയസുള്ള മകൾ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ കലം കുട്ടിയുടെ തലയിൽ കുടുങ്ങുകയായിരുന്നു. മാതാപിതാക്കൾ കലം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴസ് സംഘം സ്ഥലത്തെത്തി. ഫയർഫോഴ്‌സ് കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷിച്ചത്. കലം തലയിൽ കുടുങ്ങിയതിനെ തുടർന്ന് കുട്ടി പേടിച്ച് കരഞ്ഞിരുന്നു, കുട്ടിയെ ആശ്വസിപ്പിച്ചാണ് കലത്തിന്റെ ഒരു ഭാഗം പതിയെ പുറത്തെടുത്ത് കുട്ടിയെ രക്ഷിച്ചത്. ആശങ്കക്കൊടുവിൽ ഫയർഫോഴ്‌സെത്തി കലം പുറത്തെടുത്തതോടെ വീട്ടുകാർക്കും കുട്ടിയ്ക്കും ആശ്വാസമായി.
Discussion about this post