വയനാട്: മാനന്തവാടിയിൽ വനവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടു പോയ സംഭവത്തിൽ ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ടു. ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെയാണ് പിരിച്ചുവിട്ടത്. അതേസമയം, താൽക്കാലിക ജീവനക്കാരനായ മഹേഷിനെ പിരിച്ചുവിട്ടതിൽ മറ്റ് ട്രൈബൽ പ്രമോട്ടർമാർ ഇന്ന് പ്രതിഷേധം നടത്തും.
രണ്ട് ആംബുലൻസുകൾ പര്യാപ്തമല്ലെന്ന് പലതവണ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ആണ് മഹേഷ് കുമാർ പറയുന്നത്. ഇതിനെ കുറിച്ച് വകുപ്പ് മന്ത്രിക്കും അറിയാം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ ഭാഗത്തും വീഴ്ചയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണം നൽകാത്തതിനാൽ സ്വകാര്യ ആംബുലൻസുകളും വരാൻ തയ്യാറാകില്ല. ഉത്തരവാദി താൻ അല്ലാതിരുന്നിട്ടും കടുത്ത നടപടി നേരിടേണ്ടി വന്നിരിക്കുന്നെന്നും തന്നെ അധികൃതര്‍ ബലിയാടാക്കിയതാണെന്നും ആരോപിച്ചു.
Discussion about this post