ആലപ്പുഴ: താര സംഘടനയായ അമ്മ തകരാൻ ഉണ്ടായ കാരണം വ്യക്തമാക്കി സംവിധായകൻ ആലപ്പി അഷ്‌റഫ്. സംഘടനയ്ക്കുള്ളിൽ പ്രധാനിയായ ഇടവേള ബാബുവിന്റെ പൂന്ത് വിളയാട്ടം ആയിരുന്നുവെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നീതി ബോധമില്ലാത്തവരും സത്യസന്ധരല്ലാത്തവരും ആയിരുന്നു അമ്മയിൽ ഉണ്ടായിരുന്നത്. ഇവരുടെ ഇടപെടലിനെ തുടർന്നാണ് സംഘടന തകർന്നത്. ഇതിൽ പ്രധാനപങ്ക് ഇടവേള ബാബുവിനാണ്. ഇടവേള ബാബുവിന്റെ പൂന്ത് വിളയാട്ടം ആയിരുന്നു സംഘടനയ്ക്കുള്ളിൽ ഉണ്ടായത്. ഇയാളുടെ ഇത്തരം പ്രവൃത്തിയ്‌ക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും ആർക്കും കഴിഞ്ഞില്ല. ഒരു സംഘടന നല്ല രീതിയിൽ നിലനിന്ന് പോകണം എങ്കിൽ നേതൃസ്ഥാനത്ത് ഉള്ളവർ നീതിബോധം ഉള്ളവരും നിഷ്പക്ഷരും ആയിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ധാർമ്മികതയുള്ളവരും സത്യസന്ധരും ആയ ആളുകൾ ആയിരിക്കണം നേതൃസ്ഥാനത്തേയ്ക്ക് വരണ്ടത്. അല്ലാതെ ഈ ഗുണങ്ങൾ തൊട്ട് തീണ്ടിയിട്ടില്ലാത്തവർ സ്ഥാനത്തേയ്ക്ക് വന്നുകൂട. അഞ്ഞൂറോളം പേരുള്ള സംഘടനയിൽ 10 ഓ 15 ഓ പേർ മോശം ആയാൽ അവരെ ഒഴിവാക്കി സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം. ഇതിന് പ്രാപ്തരായവരെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവന്നിരുന്നുവെങ്കിൽ അമ്മയ്ക്ക് ഇപ്പോഴുണ്ടായ അവസ്ഥ ഒഴിവാക്കാമായിരുന്നുവെന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.
ഇന്നസെന്റുമായുള്ള ബന്ധമാണ് ഇടവേള ബാബുവിനെ അമ്മയുമായി അടുപ്പിച്ചത്. ഗണേഷ് കുമാർ സിനിമ മന്ത്രിയായിരുന്നപ്പോൾ ഇടവേള ബാബുവിനെ കെഎസ്എഫിഡിസി വൈസ് ചെയർമാനായി നിയമിച്ചു. ഇല്ലാത്ത ഒരു പോസ്റ്റുണ്ടാക്കി ആയിരുന്നു നിയമനം. അവിടെ തിയറ്റർ ചാർട്ടിംഗ് ആയിരുന്നു ബാബുവിന്റെ പ്രധാന തൊഴിലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post