പെട്ടെന്ന് ഒരു അത്യാവശ്യത്തിന് വലിയ തുക വേണ്ടി വരുന്ന സാഹചര്യങ്ങളില്‍ പൊതുവെ എല്ലാവരും ആശ്രയിക്കുക വായ്പയെയാണ്. വ്യക്തിഗത വായ്പകള്‍, വാഹന ലോൺ, ഹൗസിംഗ് ലോൺ എന്ന് തുടങ്ങി നിരവധി ലോണുകള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്.
എന്നാൽ വായ്പ ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതാണ് വലിയൊരു പ്രശ്നം. നമ്മുടെ തിരിച്ചടവിനുള്ള കഴിവ് ഉള്‍പ്പെടെ നിരവധി കാര്യങ്ങൾ ഈ സമയം ബാധകമാകാറുണ്ട്.ഉയർന്ന ശമ്പളം ഇല്ലാത്ത ഒരാളാണ് നിങ്ങൾ എങ്കിൽ പേഴ്സണൽ ലോൺ ലഭിക്കാൻ ബുദ്ധിമുട്ടിയേക്കാം.
ഇത്തരം ഒരു സാഹചര്യത്തിൽ എന്തുചെയ്യും? കുറഞ്ഞ ശമ്പളമുള്ള വ്യക്തികൾക്ക് വ്യക്തിഗത വായ്പ നൽകുന്ന ചില മുൻനിര ബാങ്കുകളെ നമുക്ക് നോക്കാം
1. ഐസിഐസിഐ ബാങ്ക്
10.85 ശതമാനം മുതൽ ആണ് ഐസിഐസിഐ ബാങ്കിലെ പലിശ നിരക്ക്. പരമാവധി 50 ലക്ഷം രൂപ വരെ 6 വർഷം വരെ ലോൺ കാലാവധിയില്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
2. എച്ച്ഡിഎഫ്സി ബാങ്ക്
10.85 ശതമാനം മുതൽ പലിശ നിരക്കില്‍ 40 ലക്ഷം രൂപ പരമാവധി വായ്പ തുക നിങ്ങള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 6 വർഷം വരെയാണ് ലോൺ കാലാവധി.
3. കൊട്ടക് മഹീന്ദ്ര ബാങ്ക്
10.99 ശതമാനം മുതൽ ആണ് കൊട്ടക് മഹീന്ദ്ര ബാങ്കിലെ പലിശ നിരക്ക്. 40 ലക്ഷം വരെയാണ് പരമാവധി വായ്പ തുക. ലോൺ കാലാവധി 6 വർഷം വരെയാണ്.
4. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്
10.49 ശതമാനം മുതൽ പലിശ നിരക്ക് ആണ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വ്യക്തിഗത വായ്പയില്‍ ഈടാക്കുന്നത്. പരമാവധി വായ്പ തുക 50 ലക്ഷം വരെ വാഗ്ദാനം ചെയ്യുന്നു. 6 വർഷം വരെയാണ് ലോൺ കാലാവധി.
5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 11.45 ശതമാനം മുതൽ ആണ് പലിശ നിരക്ക്. 30 ലക്ഷം രൂപയാണ് പരമാവധി വായ്പ തുക. ലോൺ കാലാവധി, 6 വർഷം വരെ.
6. ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്ക് 11.25 ശതമാനം മുതൽ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. 10 ലക്ഷം രൂപ യാണ് പരമാവധി ലഭിക്കുക. ലോൺ കാലാവധി 5 വർഷം വരെയാണ്.
ഒരേ സ്ഥാപനത്തിൽ കുറഞ്ഞത് ആറ് മാസം മുതൽ ഒരു വർഷം വരെ സ്ഥിരമായ ശമ്പളത്തോടെ ജോലി ചെയ്യുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ കുറഞ്ഞ ശമ്പളം ആണെങ്കിലും നിങ്ങളുടെ വായ്പാ അപേക്ഷ ബാങ്കുകള്‍ അംഗീകരിക്കും. ഇതിനൊപ്പം നിങ്ങളുടെ സിബിൽ സ്കോർ 650-ഉം അതിലധികവും ആയിരിക്കണം.
Discussion about this post