ന്യൂഡൽഹി: രാജ്യസഭയിൽ രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. ഭരണഘടനയെ കോൺഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തിൽ തുടരാൻ അത് ഭേദഗതി വരുത്തുകയും ചെയ്‌തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യൻ ഭരണഘടനയുടെ ’75 വർഷത്തെ മഹത്തായ യാത്ര’ എന്ന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
54 ാം വയസിലും യുവാവെന്ന് പറഞ്ഞുനടക്കുന്ന ചില രാഷ്ട്രീയക്കാരാണ് യാഥാർത്ഥ്യങ്ങൾ പോലും മനസിലാക്കാതെ ബിജെപി ഭരണഘടനയെ മാറ്റുന്നുവെന്ന് പറഞ്ഞുനടക്കുന്നത് എന്ന് അമിത് ഷാ കൂട്ടിച്ചേർത്തു. ഭരണഘടന മാറ്റുന്നതിനുള്ള വ്യവസ്ഥ 368ാം വകുപ്പിൽ പറയുന്നതാണെന്ന് അത്തരക്കാർ മനസിലാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
16 വർഷക്കാലത്തെ ബി.ജെ.പി. ഭരണകാലയളവിൽ 22 തവണയാണ് ഭരണഘടനയിൽ ഭേദഗതി വരുത്തിയത്. 55 വർഷത്തെ കോൺഗ്രസ് ഭരണകാലത്ത് 77 തവണ ഭേദഗതി വരുത്തി. തോൽക്കുമെന്ന ഭയംകൊണ്ടാണ് ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പിനെ കോൺഗ്രസ് എതിർക്കുന്നത്. തിരഞ്ഞെടുപ്പുകൾ തോൽക്കുമ്പോൾ കോൺഗ്രസ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെ കുറ്റംപറയുമെന്ന് അമിത് ഷാ പറഞ്ഞു.
Discussion about this post