കാസർകോട്: കാഞ്ഞങ്ങാട് ഭീകരവാദ കേസ് പ്രതിയെ പിടികൂടി പോലീസ്. ബംഗ്ലാദേശി പൗരൻ ആയ ഷാബ് ഷെയ്ഖ് ആണ് പിടിയിലായത്. അസമിൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിലെ പ്രതിയാണ് ഇയാൾ. അസം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അസം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഒരു മാസം മുൻപായിരുന്നു ഇയാൾ സംസ്ഥാനത്ത് എത്തിയത്. ഇവിടെ പടന്നക്കാട്ടെ ക്വാട്ടേഴ്‌സിൽ ആയിരുന്നു പ്രതി താമസിച്ചിരുന്നത്. ഷാബ് കേരളത്തിൽ എത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പോലീസ് കേരളത്തിൽ എത്തുകയായിരുന്നു.
മറ്റ് ജില്ലകളിൽ തങ്ങിയതിന് ശേഷമാണ് ഇയാൾ കാസർകോട് എത്തിയത്. ഇവിടെ കെട്ടിടനിർമ്മാണ തൊഴിലാളികൾക്കൊപ്പം ജോലിയെടുക്കുകയായിരുന്നു ഷാബ്. ഇയാളെ തുടർനടപടികൾക്കായി അസമിലേക്ക് കൊണ്ടുപോകും.
വ്യാജ പാസ്‌പോർട്ട് ഉണ്ടാക്കിയാണ് ഇയാൾ ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിൽ എത്തിയത്. ഇതിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അസം വിട്ടതിനെ തുടർന്ന് ഷാബിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Discussion about this post