എറണാകുളം: മകൾ നന്ദനയുടെ ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി ഗായിക കെ.എസ് ചിത്ര. ഫേസ്ബുക്കിൽ മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ചിത്രയുടെ വാക്കുകൾ. കാലം എല്ലാ മുറിവും മായ്ക്കുമെന്നാണ് പറയുന്നത്. എന്നാൽ അനുഭവിച്ചവർക്ക് മാത്രമെ അത് സത്യമല്ലെന്ന് മനസിലാകൂ എന്നും ചിത്ര പറഞ്ഞു.
ഓരോ ജന്മത്തിനും അവരവരുടേത് ആയ കർമ്മം അനുഷ്ഠിക്കാൻ ഉണ്ടാകും എന്ന് ആളുകൾ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. കർമ്മം പൂർത്തിയാകുന്നതോടെ ഇവർ ഇഹലോകവാസം വെടിയും. കാലം എല്ലാം മുറിവും മായ്ക്കുമെന്നും പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഈ സാഹചര്യത്തിലൂടെ കടന്ന് പോയവർക്ക് മാത്രമേ അത് സത്യമല്ലെന്ന് അറിയൂ. മുറിവ് ഉണങ്ങാതെ ഇരിക്കും. അത് വേദനിക്കും. മിസ് യു നന്ദന- ചിത്ര ഫേസ്ബുക്കിൽ കുറിച്ചു.
2011 ൽ ആയിരുന്നു നന്ദനയുടെ അപ്രതീക്ഷിത വേർപാട്. മരിക്കുമ്പോൾ കേവലം ഒൻപത് വയസായിരുന്നു മകളുടെ പ്രായം. ദുബായിലെ നീന്തൽ കുളത്തിൽ വീണ് മരിച്ച നിലയിൽ നന്ദനയെ വീട്ടുജോലിക്കാരി കാണുകയായിരുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002 ലാണ് ചിത്രയ്ക്ക് മകൾ ജനിച്ചത്.
Discussion about this post