ശ്രീനഗർ : ജമ്മു കശ്മീരിൽ അജ്ഞാത രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. മുഹമ്മദ് റഫീഖിന്റെ മകൻ അഷ്ഫാഖ് അഹമ്മദ് എന്ന പന്ത്രണ്ടുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലാണ് അജ്ഞാത രോഗം പടർന്ന് പിടിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കുട്ടിക്ക് കൂടി ദുരൂഹ രോഗം സ്ഥിരീകരിച്ചതോടെ കേസുകൾ അന്വേഷിക്കാൻ സഹായിക്കുന്നതിന് കേന്ദ്ര വിദഗ്ധ സംഘത്തെ രൂപീകരിക്കും എന്ന് അധികാരികൾ പറഞ്ഞു.
പരിശോധന വേഗത്തിലാക്കാനും രോഗം തിരിച്ചറിയാനും ബയോസേഫ്റ്റി ലെവൽ 3 (ബിഎസ്എൽ-3) മൊബൈൽ ലബോറട്ടറി രജൗരിയിലേക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം .
ജമ്മുവിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ (ജിഎംസി) ആറു ദിവസമായി ചികിത്സയിലായിരുന്നു അഷ്ഫാഖ് അഹമ്മദ് . എന്നാൽ കഴിഞ്ഞ ദിവസം കുട്ടി മരിക്കുകയായിരുന്നു. ചികിത്സയ്ക്കായി ചണ്ഡീഗഡിലേക്ക് റഫർ ചെയ്തിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു.
അഷ്ഫാഖിന്റെ അനുജത്തിമാരായ ഏഴുവയസ്സുകാരി ഇഷ്തിയാഖും അഞ്ചുവയസ്സുകാരി നാസിയയും കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. അഷ്ഫാഖിന്റെ മരണത്തോടെ കൊട്രങ്ക താലൂക്കിലെ ബദാൽ ഗ്രാമത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.
Discussion about this post