WhatsAppഇനി മുതൽ ചാറ്റ്ജിപിടി വാട്‌സ്ആപ്പിലും ലഭിക്കും. ഉപയോക്താവിന് ഫോൺ വിളിച്ച് ചാറ്റ്‌ബോട്ടിനോട് സംസാരിക്കാം. നിങ്ങളുടെ വാട്‌സ്ആപ്പിൽ ഫോണിലെ കോൺടാക്ടിനോട് എന്ന പോലെ ചാറ്റും ചെയ്യാം. എന്ത് സംശയം ഉണ്ടെങ്കിലും തീർത്തു തരും. മെറ്റ ഇതിനകം തന്നെ വാട്‌സ്ആപ്പിൽ Meta AI-ലേക്ക് ആക്സസ് നൽകുന്നുണ്ട്. അതിന് ഒരു വെല്ലുവിളിയായാണ് പുതിയ ഫീച്ചർ ഓപ്പൺഎഐ പ്രഖ്യാപിച്ചിരിക്കുന്നത്.
യുഎസിൽ നിങ്ങൾക്ക് 1-800-242-8478 എന്ന നമ്പരിൽ വിളിച്ച് ചാറ്റ്ജിപിടിയുമായി സംസാരിക്കാം. ചാറ്റ്ജിപിടി ലഭ്യമായിട്ടുള്ള എല്ലായിടത്തും ഇതേ നമ്പരിലേക്ക് വാട്‌സ്ആപ്പിലൂടെ സന്ദേശം അയക്കാനും സാധിക്കും എന്ന് ഓപ്പൺ എഐ എക്‌സിൽ കുറിച്ചു. ഇനി വേണമെങ്കിൽ ഈ നമ്പർ വാട്‌സ്ആപ്പിൽ സേവ് ചെയ്ത് ചാറ്റ് ചെയ്യാനും സാധിക്കും.
യുഎസിൽ വസിക്കുന്ന ഫോൺ ഉപയോക്തകൾക്ക് ഓരോ മാസവും 15 മിനിറ്റ് വീതം വോയിസ് കാൾ ചെയ്യാം. കാസഡയിൽ താമസിക്കുന്നവർക്കും തങ്ങളുടെ ഫോണിൽ നിന്നും ചാറ്റ്ജിപിടിയുമായി സംസാരിക്കാം . ഓപ്പൺ എഐയുടെ 12 ദിനങ്ങൾ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് പുതിയ ഫീച്ചർ പ്രഖ്യാപിച്ചത്.
Discussion about this post