പാരീസ്; ഭാര്യയെ മയക്കുമരുന്ന് നൽകി ബോധം കെടുത്തി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കാനായി മറ്റുള്ള പുരുഷന്മാരെ ഏൽപ്പിക്കുകയും ചെയ് കേസിൽ ഭർത്താവിന് ശിക്ഷ വിധിച്ച് കോടതി. ഫ്രാൻസിലാണ് സംഭവം. 10 വർഷത്തോളമാണ് ഭർത്താവ് ഈ രീതിയിൽ ഭാര്യയെ ഉപദ്രവിച്ചത്. സംഭവത്തിൽ ഭർത്താവായ ഡൊമിനിക് പെലിക്കോട്ട് എന്ന 72 കാരനെയാണ് കോടതി ശിക്ഷിച്ചത്.
സ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന് കണ്ടെത്തിയവർക്കും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതിപട്ടികയിൽ ഉള്ള 50 പേരുടെ ശിക്ഷയാണ് വിധിച്ചത്. മൂന്ന് വർഷം മുതൽ 15 വർഷം വരെയാണ് തടവ് വിധിച്ചത്. ദമ്പതികൾ സംഘടിപ്പിക്കുന്ന ഉഭയസമ്മതപ്രകാരമുള്ള സെക്‌സ് ഗെയിം ആണെന്നാണ് കരുതിയതെന്നായിരുന്നു പലരുടെയും വാദം. ഇതു കോടതി തള്ളി. ജിസേലയ്ക്ക് ഇത് അറിയില്ലെന്ന വിവരം വീട്ടിലേക്കു വിളിച്ചുവരുത്തിയ എല്ലാവർക്കും അറിയാമായിരുന്നുവെന്ന് ഡൊമിനിക് പറഞ്ഞിരുന്നു.
വിചാരണയ്ക്കിടെ, തനിക്ക് അജ്ഞാതയായിരിക്കേണ്ടെന്നും അതിജീവിതയായ താനല്ല ലജ്ജിച്ച് തല താഴ്ത്തേണ്ടതെന്നും അഭിപ്രായപ്പെട്ട അവർ തന്റെ പേരും ചിത്രവും വാർത്തകളിൽ വരുന്നതിന് അനുവാദം നൽകിയിരുന്നു.
Discussion about this post