വിദേശത്ത് ജോലി തേടുന്നവരാണ് നിങ്ങൾ എങ്കിൽ ഇതാ…അവസരം. വരും നാളുകളിൽ മിഡിൽ ഈസ്റ്റിൽ പൈലറ്റുമാർക്ക് കടുത്ത ക്ഷാമമായിരിക്കും നേരിടുകയെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ലക്ഷങ്ങൾ തന്നെ കൊടുത്ത് പൈലറ്റിനെ നിയമിക്കുകയാണ് കമ്പനികൾ.
യുഎഇയിൽ ഏവിയേഷൻ, ടൂറിസം മേഖലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇതാണ് ലക്ഷങ്ങൾ നൽകി പൈലറ്റുമാരെ നിയമിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. വ്യോമയാന കമ്പനിയായ എമിറേറ്റ്‌സ് 34,000 ദിർഹം വരെയാണ് (7 ലക്ഷത്തിലധികം രൂപ) പൈലറ്റുമാർക്ക് ശമ്പളമായി ഓഫർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ശമ്പളം മാത്രമല്ല, മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം താമസം, വാർഷിക അവധി, വിദ്യാഭ്യാസ അലവൻസ് തുടങ്ങി തൊഴിലാളികളെ നിലനിർത്താൻ വലിയ ഓഫറുകളാണ് കമ്പനികൾ മുന്നോട്ട് വയ്ക്കുന്നത്.
Discussion about this post