തിരുവനന്തപുരം : ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. മന്ത്രി ശിവൻ കുട്ടിയുടെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറ്ക്ടർ സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തട്ടിപ്പ് വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. കേസിൽ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ ഉദ്യോഗസ്ഥരിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ചോദിച്ചറിഞ്ഞിരുന്നു. ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം എം എസ് സൊല്യൂഷൻസുൾപ്പെടെയുള്ള ഓൺലൈൻ സ്ഥാപനങ്ങളുമായി സഹകരിച്ചിരുന്ന അധ്യാപകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരിൽ നിന്നും മൊഴിയെടുക്കാനാണ് തീരുമാനം.
പത്താം ക്ലാസ് ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് അർധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങളാണ് പരീക്ഷയ്ക്കു മുമ്പ് യു ട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്.
ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം ഉയർന്നതിന് പിന്നലെ പ്രവർത്തനം തത്കാലികമായി നിർത്തി വെച്ച എം എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ കഴിഞ്ഞ ദിവസം വീണ്ടും പ്രവർത്തനം തുടങ്ങിയിരുന്നു. എസ് എസ് എൽ സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യം പ്രവചിച്ചുകൊണ്ടുള്ള ലൈവ് ക്ലാസ് സ്ഥാപനത്തിന്റെ സി ഇ ഒ ശുഹൈബാണ്എടുത്തത്. എന്നാൽ ഈ ക്ലാസിൽ പ്രവചിച്ച പാഠ ഭാഗങ്ങളിൽ നിന്നും 32 മാർക്കിന്റെ ചോദ്യങ്ങൾ പരീക്ഷയിൽ വന്നിരുന്നു.
Discussion about this post