തെറ്റിദ്ധരിപ്പിക്കുന്ന ശീർഷകങ്ങളും തമ്പ് നെയിലും ഉപയോഗിക്കുന്നവർക്ക് പണി കൊടുക്കാൻ യൂട്യൂബ്. വീഡിയോയിൽ പറയാത്ത കാര്യങ്ങളും അവകാശ വാദങ്ങളും ശീർഷകത്തിലും തമ്പ് നെയിലിലും കാണിക്കാൻ പാടില്ലെന്നാണ് യൂട്യൂബ് പറയുന്നത്. പ്രത്യേകിച്ചും പുതിയ വാർത്തകളുമായും സമകാലീന വിഷയങ്ങളിലും ബന്ധപ്പെട്ട വീഡിയോകളിൽ .
കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി ശീർഷകത്തിലും തമ്പ് നെയിലിലും വീഡിയോയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറയുന്ന രീതി ചില കണ്ടന്റ് ക്രിയേറ്റർമാർ സാധാരണയായി പ്രയോഗിക്കാറുണ്ട്. അുകൊണ്ട് തന്നെ ചില പ്രധാനപ്പെട്ട വിവരങ്ങൾ യൂട്യൂബിൽ തിരയുമ്പോഴാവും അതുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോകൾ പ്രത്യക്ഷപ്പെടുക. അങ്ങേയറ്റം മോശമായ ക്ലിക്ക് ബെയ്റ്റുകൾ കാഴ്ചക്കാരെ കബളിപ്പിക്കുന്നതും അസ്വസ്ഥമാക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് യൂട്യൂബ് പറയുന്നു.
ഇനി യൂട്യൂബ് എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന തമ്പ്‌നെയിൽ ഉപയോഗിക്കുന്നത് വിലക്കും. തെറ്റിദ്ധരിപ്പിക്കുന്ന ശീർഷകങ്ങളും തമ്പ് നെയിലും ഉള്ള ഉള്ളടക്കങ്ങളുടെ പ്രചാരം യൂട്യൂബ് നിയന്ത്രിക്കും. സമയ ബന്ധിതമായി വീഡിയോയിൽ മാറ്റങ്ങൾ വരുത്തിയാൽ ചാനലിനെതിരെ നടപടിയുണ്ടാവില്ല എന്നും യൂട്യൂബ് വ്യക്തമാക്കുന്ന . കൂടുതൽ വിവരങ്ങൾ പതിയെ അറിയിക്കും എന്നും യൂട്യൂബ് കൂട്ടിച്ചേർത്തു.
Discussion about this post