ന്യൂയോർക്ക് : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വലിയ മുന്നേറ്റം ആഗോളതലത്തിൽ തന്നെ ഉണ്ടാവുകയാണ്. എന്നാൽ ഇതോടൊപ്പം തന്നെ മാനുഷിക ശേഷിയിൽ കുറവ് വരുത്താൻ ഒരുങ്ങുകയാണ് ഗൂഗിൾ അടക്കമുള്ള സ്ഥാപനങ്ങൾ. മാനേജർമാരുടെ തസ്തികകളിൽ 10 ശതമാനം കുറവ് വരുത്തും എന്നാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡയറക്ടർമാരും വൈസ് പ്രസിഡൻ്റുമാരും ഉൾപ്പെടെയുള്ള മാനേജർ തസ്തികകളിൽ ആയിരിക്കും 10 ശതമാനം കുറവ് വരുത്തുന്നത്. ഇതോടെ നിലവിൽ ഈ ജോലിയിൽ ഉള്ളവരെ പിരിച്ചുവിടേണ്ടതായും ഭാവിയിൽ ജോലി കാത്തിരിക്കുന്നവർക്ക് നിരാശപ്പെടേണ്ടിയും വരും. ഇക്കഴിഞ്ഞ ജനുവരിയിൽ ഗൂഗിൾ 12,000 തൊഴിലവസരങ്ങൾ ആണ് വെട്ടിക്കുറച്ചിരുന്നത്.
ഗൂഗിളിൻ്റെ സെർച്ച് ബിസിനസിന് വെല്ലുവിളിയാകുന്ന രീതിയിൽ നൂതന ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന ഓപ്പൺഎഐയുമായുള്ള കടുത്ത മത്സരങ്ങൾ മൂലമാണ് ഗൂഗിൾ തൊഴിൽ അവസരങ്ങൾ കുറച്ച് കൂടുതൽ കാര്യക്ഷമത നേടാനായി ശ്രമിക്കുന്നത്. ചെലവ് ചുരുക്കലിൻ്റെയും പുനഃക്രമീകരണ നടപടികളുടെയും ഭാഗമായി ഏതാനും മാസങ്ങൾക്കു മുൻപ് ഗൂഗിൾ അതിൻ്റെ പ്രധാന ടീമിൽ നിന്ന് പോലും 200 ജോലികൾ വെട്ടിക്കുറച്ചിരുന്നു.
Discussion about this post