തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. തിരുവല്ലം പാലത്തിൽ വച്ചാണ് അപകടം. എതിരെ വന്ന വാഹനം നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു.
അപകടത്തിൽ ആർക്കും പരിക്കില്ല. കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അദ്ദേഹം. പെട്ടെന്ന് സഡൺ ബ്രേക്കിട്ട കാറിന് പിന്നിൽ ഓട്ടോ ഇടിക്കുകയും കാർ മുന്നോട്ടു നീങ്ങി എംവി ഗോവിന്ദൻ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയുമായിരുന്നു. കാറിന്റെ മുൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചു.
Discussion about this post