Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

വെറും 50 വർഷം..ലക്ഷം വർഷം പ്രായമുള്ള കടൽമുത്തശ്ശനെ കൊന്ന് മരുഭൂമിയാക്കി; ഇതിന് മാത്രം എന്ത് സംഭവിച്ചു?

by Brave India Desk
Dec 21, 2024, 04:49 pm IST
in International, Science
Share on Facebook
Tweet
WhatsApp
Telegram

അനന്തമായി നീണ്ടുകിടക്കുന്ന കടൽ…പെട്ടെന്ന് അത് വറ്റാൻ തുടങ്ങുക,പകരം ഒരു മരുഭൂമി അവിടെ പിറക്കുക… കേട്ടാൽ അന്തംവിടുമെങ്കിലും നടന്നകാര്യമാണ് വേറെ ഏതോ സമാന്തരലോകത്തല്ല നമ്മുടെ കൊച്ചു ഭൂമിയിൽ തന്നെ. ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള കടൽ മണൽപാറുന്ന മരുഭൂമിയാകാൻ വേണ്ടി വന്നതാകട്ടെ വെറും 50 വർഷവും. കെട്ടുകഥയെ വെല്ലുന്ന അത്ഭുതങ്ങളാണ് ഈ കടലിനെ ചുറ്റിപ്പറ്റിനടന്നത്.

ആരൽ കടൽ എന്നറിയപ്പെടുന്ന ഒരു തടാകത്തിന് സംഭവിച്ച ദുരന്തമാണിത്. സുപീരിയർ, വിക്ടോറിയ, കാസ്പിയർ തടാകങ്ങൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായിരുന്ന ആരൽ തടാകത്തിന് പിന്നീട് എന്താണ് സംഭവിച്ചത്? ജൈവസമൃദ്ധിയാൽ നിറഞ്ഞിരുന്ന ഇവിടം എങ്ങനെയാണ് മരുഭൂമിയായത്? മദ്ധ്യേഷ്യയിൽ കസാഖിസ്ഥാനിലും ഉസ്ബക്കിസ്ഥാനിലും ആയി വ്യാപിച്ചു കിടന്നിരുന്ന അതഭീമൻ ശുദ്ധജലതടാകം ആയിരുന്നു ആരൽ കടൽ.

Stories you may like

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ട്രംപിന്റെ വമ്പൻ പ്രഖ്യാപനം; അമേരിക്കയിൽ 15 ബില്യൺ ഡോളറിന്റെ സ്റ്റീൽ പ്ലാന്റുമായി എസ്സാർ ഗ്രൂപ്പ്; ടാരിഫ് നയത്തിന് പിന്നാലെ വൻ നിക്ഷേപം

ഈ തടാകത്തിന്റെ വടക്കു ഭാഗം കസാഖിസ്ഥാനിലും തെക്കു ഭാഗം ഉസ്‌ബെക്കിസ്ഥാനിലുമായിരുന്നു. അക്കാലത്ത് 1,534 ചെറു ദ്വീപുകൾ ആരൽ തടാകത്തിലുണ്ടായിരുന്നു. 68,000 ചതുരശ്ര കിലോമീറ്റർ ആയിരുന്നു ഇതിന്റെ വിസ്താരം. നൂറുകണക്കിന് ആളുകൾ ആരൽ തടാകത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നു. ഒരു ദിവസം 400 കിലോഗ്രാം വരെ മീൻ അവിടെ നിന്ന് പിടിക്കാറുണ്ടായിരുന്നുവെന്ന് തീരത്ത് ജീവിച്ചിരുന്നവർ പറയുന്നു. ആരൽ എന്ന വാക്കിന് ദ്വീപുകളുടെ കടൽ എന്നാണർഥം. ഈ തടാകത്തിന്റെ വടക്കു ഭാഗം കസാഖിസ്ഥാനിലും തെക്കു ഭാഗം ഉസ്‌ബെക്കിസ്ഥാനിലുമായിരുന്നു.

മധ്യേഷ്യയിൽ നിന്നുള്ള രണ്ട് വൻ നദികളായിരുന്നു ആരൽ കടലിനെ ജലസമ്പുഷ്ടമാക്കിയിരുന്നത്. തെക്ക് ഭാഗത്ത് പാമീർ മലനിരകളിൽ നിന്ന് ഉൽഭവിച്ച് 1500 മൈലുകൾ താണ്ടിയത്തെുന്ന അമു ദാര്യയും വടക്കുനിന്നുള്ള സിർ ദാര്യയും. 1960 കളിൽ സോവിയറ്റ് സർക്കാർ ഈ നദികളെ കസാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തുർക്‌മെനിസ്ഥാൻ എന്നിവിടങ്ങളിലെ പരുത്തി, ധാന്യ മേഖലകളിലേക്ക് തിരിച്ചു വിടാൻ തുടങ്ങി. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു ഈ രാജ്യങ്ങൾ അന്ന്. ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദകരായി മാറാൻ സോവിയറ്റ് യൂണിയൻ മത്സരിക്കുന്ന കാലമായിരുന്നു അത്. കൃഷിഭൂമിയിലേക്ക് കൂടുതൽ വെള്ളം എത്തിക്കാൻ കനാലുകളും അണക്കെട്ടുകളും നിർമിക്കാൻ സോവിയറ്റ ്‌സർക്കാർ തീരുമാനിച്ചു. ഇതോടെ കൃഷി വികസിച്ചെങ്കിലും തടാകം ശോഷിക്കാൻ തുടങ്ങി. ആദ്യത്തെ പത്തു വർഷം കൊണ്ടു തന്നെ പ്രതിവർഷം 20 സെന്റിമീറ്റർ എന്ന നിലയിൽ തടാകം ചുരുങ്ങാൻ തുടങ്ങി. പിന്നീടങ്ങോട്ട് ചുരുങ്ങുന്നതിന്റെ വേഗം കൂടി. 1960 ൽ തടാകത്തിന്റെ വ്യാപതി 68000 ചതുരശ്ര കിലോമീറ്റർ ആയിരുന്നെങ്കിൽ 1998 ലെത്തിയപ്പോൾ 28700 ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങി. 2000 ആയപ്പോഴേക്കും കൃഷിയാവശ്യത്തിന് നദിയിൽ നിന്ന് വെള്ളമെടുക്കുന്നത് പതിന്മടങ്ങായി വർധിച്ചു. ആരൽ തടാകത്തിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു. തടാകം തന്നെ രണ്ടായി. വടക്കു ഭാഗം കസാക്കിസ്ഥാനിലും തെക്കു ഭാഗം ഉസ്ബക്കിസ്ഥാനിലുമായി.

അവശേഷിച്ച ജലത്തിൽ ഉപ്പിന്റെ അംശം വർധിച്ചു വന്നു. വലിയ തോതിൽ രാസകീടനാശികൾ കലരാൻ തുടങ്ങി. അത് മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും നിലനിൽപ് ഇല്ലാതാക്കി. ആരൽ കടലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പക്ഷി മൃഗാദികളും ചത്തൊടുങ്ങി. മലിനമായ തടാകത്തിനു ചുറ്റുമുളള വായുവും വിഷലിപ്തമായി. വെള്ളത്തിൽ ഇറങ്ങുന്നവരുടെ മേൽ വെളുത്ത പാടയോ പൊടിയോ വന്നു മൂടാൻ തുടങ്ങി. ശരീരം വരളാൻ തുടങ്ങി. ബാർലിയും ചോളവും തണ്ണിമത്തനും ധാരാളം വിളയിച്ചിരുന്ന ഭൂമി കരിഞ്ഞുണങ്ങി. മഴ നിലച്ചു. പുല്ലു പോലും നശിച്ചു. തീരത്ത് വിഹരിച്ചിരുന്ന കൃഷ്ണ മൃഗങ്ങൾ ഇല്ലാതായി. വേനൽക്കാലത്തെ അമിത ചൂടും തണുപ്പു കാലത്തെ അതിശൈത്യവും താങ്ങാനാവുന്നതിലും അപ്പുറമായി. കുടിവെള്ളത്തിലും വിഷാംശങ്ങൾ കലർന്നു. പ്രദേശവാസികൾക്കിടയിൽ കാൻസറും മറ്റ് രോഗങ്ങളും വർധിച്ചു. ജീവിതോപാധി നഷ്ടപ്പെട്ട ജനങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ തുടങ്ങി.അധികം വൈകാതെ ആരൽ തടാകം പൂർണമായി അപ്രത്യക്ഷമായി. കണ്ണെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന തടാകം വെറും മണൽ പരപ്പായി മാറി. മണ്ണിൽ ഉറഞ്ഞു പോയ ബോട്ടിന്റെയും കപ്പലിന്റെയും അവശിഷ്ടങ്ങൾ ഇപ്പോഴും ആ മണൽ മരപ്പിലുണ്ട്.

1991 ൽ സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ട ഉസ്ബക്കിസ്ഥാൻ ആരൽ തടാകത്തെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം തുടങ്ങി. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്‌മെനിസ്ഥാൻ എന്ന രാജ്യങ്ങളും ഇതിൽ പങ്കാളികളായി. ആരലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തലായിരുന്നു പദ്ധതികളുടെ ലക്ഷ്യം. 2005 ൽ കസഖ് സർക്കാരും ലോകബാങ്കും ചേർന്ന് തടാകമേഖലയെ രണ്ടായി വിഭജിച്ചുകൊണ്ട് കോകാരൽ അണക്കെട്ട് നിർമിച്ചു. ഇത് വടക്കൻ ആരലിലെ ജലനിരപ്പ് കുറച്ചെങ്കിലും ഉയർത്താൻ സഹായിച്ചെങ്കിലും തടാകത്തിന്റെ പൂർണ്ണമായ വീണ്ടെടുപ്പ് വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.സോവിയറ്റ് യൂണിയന്റെ ആർത്തിയായിരുന്നു ആരൽ കടലിന്റെ പതനത്തിന് കാരണം. വ്യാവസായിക ലാഭം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഇതിലൂടെ നശിച്ചതാകട്ടെ വലിയ ശുദ്ധജലതടാകവും

Tags: Aral SeaVIRAL
Share
Tweet
Send
Share

Latest stories from this section

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

പണ്ടത്തെ ആജ്ഞാപിക്കൽ കളി ഇനി നടപ്പില്ല, ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ സ്വാധീനം വ്യക്തമാക്കി എസ് ജയശങ്കർ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

ജലമില്ല, ഗോതമ്പും പ്രതിസന്ധിയിൽ; പാകിസ്ഥാനെ കാത്തിരിക്കുന്നത് കടുത്ത റാബി സീസൺ

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

തിരഞ്ഞെടുപ്പ് ചൂടിനിടെ രഹസ്യ അബുദാബി സന്ദർശനം’; ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎഇയിൽ, സ്ഥിരീകരിച്ച് യുഎഇ ഭരണകൂടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

കാവേരി എഞ്ചിൻ പരീക്ഷണം വിജയം: ഇന്ത്യൻ പ്രതിരോധ ഏവിയേഷൻ രംഗത്ത് ചരിത്ര നേട്ടം

Latest News

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘അവർക്ക് സഹതാപം പോലും പോരാ, ട്രംപിന്റെ നയങ്ങൾ തിരിച്ചടിയാകും’: യുഎസിനെതിരെ കടുപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

കോഴിക്കോട് ബിജെപിയ്ക്ക് അട്ടിമറി വിജയങ്ങൾ; മേയറുടേയും കോൺഗ്രസ് മേയർ സ്ഥാനാർത്ഥിയുടേയും സീറ്റ് പിടിച്ച് ബിജെപി

ബിഹാർ, യുപി നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ബംഗ്ലാദേശ് ഭീകര ശൃംഖല വെളിച്ചത്ത്’: കേരളം അടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ മിന്നൽ റെയ്ഡ്!

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

രണ്ട് റൺസിനായി ഓടുമ്പോൾ രോഹിത് കോഹ്ലിയോട് പറയുന്നത് എന്ത്? ക്രീസിലെ കൗതുകകരമായ രഹസ്യം പുറത്ത്; വെളിപ്പെടുത്തി രോഹിത് ശർമ്മ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

‘ഇൻവെന്റ് ഇൻ ഇന്ത്യ’;  സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies