ന്യൂയോർക്ക്: നമ്മുടെ പ്രപഞ്ചത്തിൽ വെളിച്ചത്തിന്റെയും ഊർജ്ജത്തിന്റെയും ശ്രോതസ്സാണ് സൂര്യൻ. അതുകൊണ്ട് തന്നെ സൂര്യൻ ഇല്ലാതെ ആയാൽ പ്രപഞ്ചവും ഇല്ലാതെ ആകും. നല്ല കടും മഞ്ഞ നിറമാണ് സൂര്യന്. രാവിലെയും സന്ധ്യാസമയത്തും നല്ല ചുവന്ന നിറത്തിലും സൂര്യനെ കാണാറുണ്ട്. യഥാർത്ഥത്തിൽ സൂര്യന്റെ നിറം മഞ്ഞയാണോ?.
മഞ്ഞ ആണെന്നും അല്ലെന്നും ഉള്ള വാദകങ്ങൾ സൂര്യന്റ നിറം സംബന്ധിച്ച് ഉയരുന്നുണ്ട്. സൂര്യന്റെ നിറം വെള്ളയാണെന്നാണ് നിറവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വാദം. ഭൂമിയിൽ പതിയ്ക്കുന്ന സൂര്യരശ്മികൾക്ക് വെള്ള നിറമാണ്. അതിനാലാണ് സൂര്യന്റെ നിറം വെള്ളയാണെന്ന വാദം ഉയരുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സമഗ്രമായ ശാസ്ത്രീയ പഠനം ഇതുവരെ ഉണ്ടായിട്ടില്ല.
സൂര്യന്റെ നിറത്തെക്കുറിച്ച് വേദത്തിൽ ഉൾപ്പെടെ പരാമർശം ഉണ്ട്. ഹൈന്ദവ പാരമ്പര്യം അനുസരിച്ച് സൂര്യനെ ദൈവതുല്യമായിട്ടാണ് കണ്ടിരുന്നത്. സൂര്യ ഭഗവാൻ സഞ്ചരിക്കുന്ന രഥത്തിന് ഏഴ് കുതിരകൾ ഉണ്ട്. ഈ ഏഴ് കുതിരകളെയും ഏഴ് നിറങ്ങളായിട്ടാണ് സങ്കൽപ്പിക്കുന്നത്. സൂര്യനിൽ നിന്നും പുറത്തുവരുന്ന രശ്മികൾ ഏഴ് നിറങ്ങളിലാണ് ഭൂമിയിലേക്ക് പ്രവഹിക്കുന്നത് എന്നാണ് വിശ്വാസം. ഈ നിറങ്ങൾക്കെല്ലാം വേദത്തിൽ ഓരോ പേരുകളും നൽകിയിട്ടുണ്ട്. സൂര്യൻ ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉള്ളത്. ഈ ചൂട് കാരണം പ്രവഹിക്കുന്ന രശ്മികൾക്ക് സ്വർണ നിറം ആകും. അതുകൊണ്ടാണ് ഭൂമിയിൽ നിന്നും നോക്കുമ്പോൾ സൂര്യന് സ്വർണ നിറം ഉള്ളത്.
നിരവധി വാതകങ്ങളുടെയും ലോഹങ്ങളുടെയും മിശ്രിത രൂപമാണ് സൂര്യൻ. ഹൈഡ്രജനും ഹീലിയവും ആണ് സൂര്യൻ അധികമായി ഉള്ളത്. ഇതിന് പുറമേ കാർബൺ, നൈട്രജൻ, ഓക്‌സിജൻ എന്നീ വാതകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അയൺ, സിലികോൺ, സൾഫർ എന്നിവയും സൂര്യനിൽ അടങ്ങിയിട്ടുണ്ട്. വെള്ള നിറത്തിലുള്ള സൂര്യൻ സ്വർണ നിറമുള്ളതായി കാണപ്പെടുന്നത് ഇതിന്റെയെല്ലാം പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും പറയപ്പെടുന്നു.
Discussion about this post