മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ കൊണ്ട് തിളങ്ങി നിൽക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. അടുത്തിടെ പുറത്തിറങ്ങിയ ഹെലോ മമ്മി എന്ന ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ഇതിനിടെ സോഷ്യൽ മീഡിയയിലൂടെ വൈറലായ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി വന്ന് ഐശ്വര്യക്ക് നേരെ കൈ നീട്ടുന്ന വീഡിയോ വൈററലായി മാറിയിരുന്നു.
തീയറ്ററിൽ എത്തിയ ഐശ്വര്യക്ക് ഷേക്ക് ഹാൻഡ് കൊടുക്കാൻ സന്തോഷ് വർക്കി വരുന്നതും എന്നാൽ, കൈ കൊടുക്കാതെ, ഐശ്വര്യ തിരിഞ്ഞു നിൽക്കുകയും കാറിൽ കയറി പോവുന്നതും ആയിരുന്നു വീഡിയോ. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. വ്യത്യസ്ത അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് വന്നത്. പലരും ഐശ്വര്യയെ വിമർശിക്കുകയും അഹങ്കാരിയെന്ന് വിളിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതിന് താരം വിശദീകരണം നൽകിയിരുന്നു. സന്തോഷ് വർക്കി ഇതിന് മുമ്പും ഐശ്വര്യക്ക് കൈ കൊടുത്തിരുന്നു എന്നാണ് താരം പറയുന്നത്. നിരന്തരം നടിയുടെ പിന്നാലെ നടന്ന് കൈനീട്ടുകയും ഷേക്ക് ഹാൻഡ് നൽകുകയും ചെയ്തിരുന്നു. ഐശ്വര്യ ഇയാളെ പരിഗണിക്കുകയും മൂന്നാലു തവണ കൈ കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരു ദിവസം നാലഞ്ച് തവണ ഇത് ആവർത്തിച്ചതോടെയാണ് ഐശ്വര്യ ഇയാളെ ഗൗനിക്കാതിരുന്നതെന്നും താരം പറയുന്നു.
‘വൈറലായ വീഡിയോയ്ക്ക് മുമ്പ് നാല് തവണ ആ വ്യക്തി എനിക്ക് ഷേക്ക് ഹാൻഡ് തന്നു. ഞാനും തിരിച്ച് കൊടുത്തിരുന്നു. അവസാനം മറ്റെന്തോ ടൈൻഷനിൽ നിൽക്കുമ്പോഴാണ് അയാൾ വീണ്ടും വന്നത്. അപ്പോൾ ഞാൻ കൊടുത്തില്ല. അത് മനപ്പൂർവം ചെയ്തതല്ല’- ഐശ്വര്യ പറഞ്ഞു.
Discussion about this post