ഒരുപാട് പ്രതീക്ഷകളോട് കൂടിയാണ് എല്ലാവരും ഒരു വിവാഹജീവിതത്തിലേക്ക് കടക്കുക. തന്റെ പങ്കാളി എങ്ങനെയായിരിക്കണം എന്ന് എല്ലാവർക്കും ആയിരമായിരം സ്വപ്‌നങ്ങളുണ്ടായിരിക്കും. പ്രണയ വിവാഹഹങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിചയത്തിൽ നിന്നും എല്ലാം പങ്കാളിയെ തിരഞ്ഞെടുക്കാറുണ്ട്. ഇതോടൊപ്പം ഇന്നത്തെ കാലത്ത് മാട്രിമോണിയും വിവാഹം നടത്തുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഏത് തരത്തിൽ ആണെങ്കിലും പങ്കാളി മികച്ചതായിരിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എത്രയേറെ അന്വേഷിച്ചു നടത്തുന്ന വിവാഹത്തിലാണെങ്കിലും ചിലർക്ക് ചതി പറ്റാറുണ്ട്. എന്നാൽ, ഈ സാധ്യത ഒഴിവാക്കാനായി ഇപ്പോൾ പങ്കാളിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അന്വേഷിച്ച് കണ്ടെത്താനായി ഇപ്പോൾ ഡിറ്റക്റ്റീവുകളും രംഗത്തെത്തിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് വിവാഹം കഴിക്കാൻ പോവുന്ന വ്യക്തിയെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ഇത്തരം മാട്രിമോണിയൽ ഡിറ്റക്ടീവുകളെ ആശ്രയിക്കുന്നതായാണ് വിവരം.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാവന പലിവാൾ എന്ന വ്യക്തി ഇത്തരത്തിൽ ഡിറ്റക്ടീവ് ഏജൻസി നടത്തുകയാണ്. നിരവധി പേരാണ് വിവാഹ ആലോചനകൾ മുന്നോട്ട് കൊണ്ട് പോവുന്നതിന് മുമ്പ് ഒരു അന്വേഷണത്തിനായി ഭാവനയെ സമീപിക്കുന്നത്. ഇത്തരത്തിൽ തന്റെ മകളുടെ ഭാവി പങ്കാളിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാനായി ഭാവനയുടെ ഡിറ്റക്ടീവ് ഏജൻസിയെ സമീപിച്ചതായി അടുത്തിടെ ഷീല എന്ന യുവതി വെളിപ്പെടുത്തിയിരുന്നു. മകൾക്ക് ഒരു യുവാവിനെ ഇഷ്ടമായിരുന്നു എന്നും ഇക്കാര്യം തന്നോട് പറഞ്ഞപ്പോൾ യുവാവിനെ കുറിച്ച് അറിയാനായി ഭാവനയുടെ ഡിറ്റക്ടീവ് ഏജൻസിയെ സമീപിക്കുകയുമായിരുന്നു.
20 വർഷം മുമ്പാണ് താൻ ഈ ഡിറ്റക്ടീവ് കമ്പനി ആരംഭിച്ചതെന്ന് ഭാവന പറയുന്നു. ഇപ്പോഴും കമ്പനി നല്ല രീതിയിൽ മുന്നോട്ട് പോവുന്നു. ഒരു വ്യക്തിയെ കുറിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കാൻ തന്റെ ഏജൻസിക്ക് കഴിയാറുണ്ട്. ഒരിക്കൽ ഒരാളെ പറ്റി അന്വേഷിക്കാനായുള്ള കേസ് വന്നിരുന്നു. 70,700 ഡോളർ താൻ സമ്പാദിക്കുന്നുണ്ടെന്നായിരുന്നു അയാൾ തന്റെ ഭാവി പങ്കാളിയോടും കുടുംബത്തോടും പറഞ്ഞിരുന്നത്. എന്നാല, തങ്ങൾളുടെ അന്വേഷണത്തിൽ 70,70 ഡോളർ മാത്രമാണ് ഇയാൾ സമഎപാദിക്കുന്നതെന്ന് മനസിലായെന്നും ഭാവന പറഞ്ഞു.
Discussion about this post