ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയ പിന്നാക്കമോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ വസതി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ കഴിഞ്ഞ ഡിസംബർ 19 നായിരുന്നു അദ്ദേഹത്തിന്റെ മൂന്നാമത് ബലിദാന ദിനം. ആലപ്പുഴയിലെത്തിയ സുരേഷ് ഗോപി ബിജെപിയുടെ ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്തു.
അതേസമയം രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ 17 പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. മതിയായ കാരണങ്ങളില്ലാതെയാണ് ഹൈക്കോടതി ജാമ്യം നൽകിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എൻഐഎയുടെ വിശദമായ വാദം കേൾക്കണമെന്നും കോടതി പറഞ്ഞു.
Discussion about this post