ഒരു ദിവസം എത്ര ജീവനുകളാണ് പുതുപ്രതീക്ഷകളേകി ഭൂമിയിലെത്തുന്നതല്ലേ… ഓരോ കുഞ്ഞ് പിറക്കുമ്പോഴും വീടുകൾ ഉണരുന്നു. ഭാര്യാ ഭർത്താക്കൻമാർ അച്ഛനും അമ്മയുമാകുന്നു,മുത്തശ്ശിമാരും മുത്തശ്ശൻമാരും ആന്റിമാരും അങ്കിളുമാരും ഉണ്ടാവുന്നു. എന്നാൽ മരണം സംഭവിക്കുമ്പോഴോ? രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം എത്തുമ്പോൾ അവിടം ദു:ഖപൂർണമാകുന്നു. എന്നാൽ ഒന്നാലോചിക്കൂ.. ഒരു ദിവസം പത്ത് ലക്ഷത്തോളം ജീവനുകൾ ഭൂമുഖത്ത് നിന്ന് ഒറ്റയടിക്ക് തുടച്ചുനീക്കപ്പെടുക…. മഹാദുരന്തം അല്ലേ.. മോസ്റ്റ് ബാഡ് ഡേ എന്ന് ലോകം വിശേഷിപ്പിക്കുന്ന ആ ദിനത്തെ കുറിച്ച് അറിയാമോ?
പ്രകൃതിദുരന്തമാണ് ഇത്രയധികം ജീവനെടുത്തത്. ആഗോള ജനസംഖ്യ ഇന്നത്തേതിന്റെ ഏകദേശം 5% മാത്രമുള്ള ഒരു കാലത്താണ് ഇത് സംഭവിച്ചത് എന്നതാണ്. അപ്പോൾ മാത്രമേ ആ ദുരന്തത്തിന്റെ വലിപ്പം നമുക്ക് മനസിലാകൂ. ഏതാണാ ദുരന്തം എന്നല്ലേ…
1556 ജനുവരി 23 -ന് ചൈനയിലെ ഷാൻസി പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പമായിരുന്നു മഹാവിനാശം വിതച്ച ആ ദുരന്തം. റിക്ടർ സ്‌കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ചരിത്രത്തിലെ ഏറ്റവും മാരകമായ ഭൂകമ്പമായാണ് കണക്കാക്കപ്പെടുന്നത്, 830,000 ജീവനുകളാണ് ആ ദുരന്തത്തിൽ ഇല്ലാതായത്.മിംഗ് രാജവംശത്തിലെ ജിയാജിംഗ് ചക്രവർത്തിയുടെ ഭരണകാലത്ത് സംഭവിച്ചതിനാലാണ് ആ പേരിൽ അറിയപ്പെടുന്നത്. ഇന്നത്തെ ഷാൻസി, ഹെനാൻ, ഗാൻസു എന്നീ പ്രവിശ്യകളിൽ ഒരേസമയം ഉണ്ടായ ഭയാനകമായ ഭൂചലനം തെക്കൻ തീരം വരെ അനുഭവപ്പെട്ടു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഷാങ്സിയിലെ ഹുവാക്സിയാൻ ചുറ്റുമാണെന്നാണ് അനുമാനം. ഈ ദുരന്തം നിരവധി പർവ്വതങ്ങളെ നിലംപരിശാക്കുകയും നിരവധി നദിയുടെ ദിശയെ തകിടം മറിക്കുകയും ചെയ്തു. കെട്ടിടങ്ങൾ തകർന്ന് തകർന്നാണ് ഭൂകമ്പത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും.ഭൂകമ്പം ബാധിച്ച പ്രദേശത്തെ ആളുകളെ അത്തരം ദുരന്തകരമായ പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള വഴികൾ തേടാൻ പ്രേരിപ്പിച്ചുവെന്ന് പ്രാദേശിക രേഖകൾ സൂചിപ്പിക്കുന്നു .
Discussion about this post