ഹൈദരാബാദ് : തെലുങ്ക് യുവതാരം അദിവി ശേഷിൻ്റെ പുതിയ ചിത്രത്തിൽ നിന്നും നടി ശ്രുതി ഹാസൻ പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് പിന്മാറുന്നത് എന്നായിരുന്നു നേരത്തെ ശ്രുതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിലെ മറ്റൊരു നായികയായ മൃണാൾ താക്കൂറിന് ചിത്രത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നതായി തോന്നിയതാണ് ശ്രുതിയുടെ പിന്മാറ്റത്തിന് കാരണം.
അദിവി ശേഷ് നായകനായി എത്തുന്ന ഡക്കോയ്റ്റ് എന്ന ചിത്രത്തിൽ നിന്നുമാണ് ശ്രുതി ഹാസൻ പിന്മാറിയിരിക്കുന്നത്. നേരത്തെ ഈ ചിത്രത്തിന്റെ ടീസർ രംഗങ്ങളുടെ ഷൂട്ടിംഗ് ശ്രുതി പൂർത്തിയാക്കിയിരുന്നു. പിന്നാലെ തന്നെ ഈ ടീസർ സമൂഹമാധ്യമങ്ങളിലൂടെ ശ്രുതിഹാസൻ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞദിവസം ഈ ചിത്രത്തിൽ നിന്നും പിന്മാറുകയാണ് താരം അറിയിക്കുകയായിരുന്നു.
അഭിനയത്തിൻ്റെ ഒരു പുതിയ വശം ആണ് ഈ ചിത്രത്തിൽ നടത്തുന്നത് എന്നായിരുന്നു നേരത്തെ ശ്രുതി വ്യക്തമാക്കിയിരുന്നത്. ഈ കഥാപാത്രത്തിൽ തനിക്ക് വളരെ ആകാംക്ഷയുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ ഷൂട്ടിംഗ് പുരോഗമിച്ചപ്പോൾ പുറത്തിറക്കിയ മറ്റൊരു ടീസറിൽ മൃണാൾ താക്കൂറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് കൂടുതൽ പ്രാധാന്യത്തോടെയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരക്കഥയിൽ പോലും ചില മാറ്റങ്ങൾ വരുത്തിയതായും മനസ്സിലാക്കിയതോടെ ശ്രുതി ഈ ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.













Discussion about this post