ചണ്ഡീഗഡ് : ആറുനില കെട്ടിടം തകർന്നു വീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിലാണ് സംഭവം.
ശനിയാഴ്ച വൈകീട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുണ്ട് എന്നുള്ള കൃത്യമായ വിവരം ലഭിച്ചിട്ടില്ല . രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ 15 ഓളം പേർ കുടുങ്ങിക്കിടക്കുന്നുവെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Discussion about this post