ന്യൂയോർക്ക്: ഉത്തര അറ്റ്‌ലാന്റിക്ക് സമുദ്രത്തിലെ ദ്വീപായ ഗ്രീൻലാൻഡിലെ ഐസ് ഉരുകുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകര മുഖം വ്യക്തമാക്കുന്ന ഈ വാർത്ത ഗവേഷകരിൽ വലിയ ആശങ്കയാണ് ഉളവാക്കിയത്. ഇപ്പോഴിതാ ഗ്രീൻലാൻഡിലെ ഐസ് ഉരുകുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ ഈ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.
13 വർഷം കൊണ്ട് പ്രദേശത്ത് സംഭവിച്ച മാറ്റമാണ് വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നത്. നാസയുടെയും ഇഎസ്എ ( യൂറോപ്യൻ സ്‌പേസ് ഏജൻസി) യുടെയും സാറ്റ്‌ലൈറ്റുകൾ പകർത്തിയ ദൃശ്യങ്ങളാണ് ഇത്. ഇതിൽ ഐലന്റിന്റെ വശങ്ങളിലുള്ള ഐസ് ഉരുകി സമുദ്രത്തിൽ കലരുന്നതായി കാണാം. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്‌സിൽ ആണ് ഈ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2010 മുതൽ 2023 വരെയുള്ള കാലങ്ങളിലെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ 563 ക്യുബിക് മൈലോളം ഐസ് ഉരുകി വെള്ളമാകുന്നതായി കാണാം. ആഫ്രിക്കയിലെ ഏറ്റവും വലിയ സമുദ്രം ആയ ലേക്ക് വിക്ടടോറിയ നിറയാൻ പാകത്തിലുള്ള വെള്ളമാണ് ഐസ് ഉരുകിയതോടെ സമുദ്രത്തിൽ കലർന്നത് എന്നാണ് പറയപ്പെടുന്നത്.
1998 മുതൽ ഗ്രീൻലാൻഡിലെ ഐസ് ഉരുകാൻ ആരംഭിച്ചുവെന്നാണ് നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷൻ (എൻഒഎഎ) വ്യക്തമാക്കുന്നത്. ഇതാണ് സമുദ്ര നിരപ്പ് ഉയരാൻ കാരണം ആയ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കാരണം എന്നും എൻഒഎഎ വ്യക്തമാക്കുന്നു.
ഭൂമിയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല ശ്രോതസുകളിൽ ഒന്നാണ് ഗ്രീൻലാൻഡ്. ഇതിന്റെ 1,710,000 ചതുരശ്ര കിലോ മീറ്റർ ദൂരം ഐസിനാൽ മൂടപ്പെട്ട് കിടക്കുന്നു. താപനിലയിലെ വർദ്ധനവാണ് ഇത്തരത്തിൽ ഐസ് വേഗത്തിൽ ഉരുകുന്നതിലേക്ക് നയിക്കുന്നത്.
Discussion about this post