ഇടുക്കി; ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളായ രണ്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തി. മുട്ടത്തെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി(22),സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർത്ഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളികിഴക്കേതിൽ അക്‌സ റെജി(18) എന്നിവരെയാണ് വെള്ളച്ചാട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.കൊല്ലത്തുള്ള വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്. രാവിലെ മുതൽ സുഹൃത്തിനെ കാണാനില്ലെന്ന് സഹപാഠികൾ പറയുന്നു.
വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തിയ പ്രദേശവാസികൾ വിദ്യാർത്ഥികളുടെ ഫോണും വസ്ത്രങ്ങളും കണ്ടെത്തി. ഇതോടെയാണ് അപകടവിവരം അറിയുന്നത്. കുളിക്കുന്നതിനിടെ അപകടമുണ്ടായതുമെന്നാണ് പ്രാഥമിക നിഗമനം. വെള്ളച്ചാട്ടത്തിലെ കയത്തിൽ നിന്നാണ് ഡോണൽ ഷാജിയെ നാട്ടുകാർ കണ്ടെത്തിയത്. കയത്തിൽ നിന്നും 50 മീറ്റർ താഴെ നിന്നാണ് അക്‌സയെ അഗ്നിശമനസേനയും പോലീസും ചേർന്ന് കണ്ടെത്തിയത്.
Discussion about this post