ബിഎസ്എൻല്ലിന്റെ ഇ -സിം സൗകര്യം പുറത്തിറക്കാനൊരുങ്ങുന്നു. 2025 മാർച്ചിലാണ് ഇ സിം സംവിധാനം ഔദ്യോഗികമായി ലോഞ്ച് ചെയ്യാൻ ബിഎസ്എൻഎൽ ആലോചിക്കുന്നത്.
സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും പുത്തൻ സേവനങ്ങൾ ആരംഭിക്കുന്നതിൻറെയും ഭാഗമായാണ് ബിഎസ്എൻഎൽ ഇ-സിം സൗകര്യം ആരംഭിക്കുകയാണ്. 2025 മാർച്ചിൽ ബിഎസ്എൻഎല്ലിൻറെ ഇ-സിം സൗകര്യം രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് ബിഎസ്എൻഎൽ കൺസ്യൂമർ മൊബിലിറ്റി ഡയറക്ടർ സന്ദീപ് ഗോവിൽ അറിയിച്ചു. നിലവിൽ സ്വകാര്യം ടെലികോം പ്രൊവൈഡർമാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവർ ഇന്ത്യയിൽ ഇ-സിം സൗകര്യം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
ഇന്ത്യയിൽ ഇ സിം ഉപയോഗിക്കുന്നവർ വളരെ കുറവാണ്. ഐഫോണുകൾ അടക്കമുള്ള ഹൈ-എൻഡ് ഫോണുകൾക്കാണ് ഇ സിം നിലവിലുള്ളത്. 2025 ജൂൺ മാസത്തോടെ 4ജി വിന്യാസം പൂർത്തീകരിക്കാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. ഒരു ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എൻഎൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനകം 60,000ത്തിലധികം 4ജി ടവറുകൾ ബിഎസ്എൻഎൽ പൂർത്തീകരിച്ചു.
ഇതിനുപുറമേ നിരവധി ഓഫറുകളാണ് ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നൽകുന്നത്. സാധാരണാകാരെ മുന്നിൽ കണ്ടാണ് ബിഎസ്എൻഎൽ ഓഫറുകൾ പ്രഖ്യാപിക്കുന്നത്. അത് സാധാരണകാർക്ക് ഒരു ആശ്വാസം തന്നെയാണ്. മറ്റുള്ള കമ്പനികൾ താരിഫിൽ വൻ വർദ്ധനമാണ് പ്രഖ്യാപിക്കുന്നത്.
Discussion about this post