കുവൈത്ത് സിറ്റി; കുവൈത്ത് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ച് കുവൈത്ത്. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗൾഫ് രാജ്യം സന്ദർശിക്കുന്നത്. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ക്ഷണപ്രകാരമായിരുന്നു മോദിയുടെ സന്ദർശനം.കുവൈറ്റിലെ ബയാൻ പാലസിൽ മോദിക്ക് ചടങ്ങുകളോടെ ഗാർഡ് ഓഫ് ഓണർ നൽകി. ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും ചടങ്ങിൽ പങ്കെടുത്തു.
കുവൈറ്റിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി, കുവൈറ്റ് സിറ്റിയിലെ ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ‘ഗസ്റ്റ് ഓഫ് ഓണർ’ ആയി പങ്കെടുക്കുകയും കുവൈറ്റ് അമീർ ശെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഓരോ വർഷവും നൂറുകണക്കിന് ഇന്ത്യക്കാരാണ് കുവൈറ്റിൽ എത്തുന്നത്. നിങ്ങൾ കുവൈറ്റ് സമൂഹത്തിന് ഒരു ഇന്ത്യൻ ടച്ച് ചേർത്തു. കുവൈറ്റിന്റെ ക്യാൻവാസിൽ നിങ്ങൾ ഇന്ത്യൻ കഴിവുകളുടെ നിറങ്ങൾ കൊണ്ട് നിറഞ്ഞു. കുവൈറ്റിൽ നിങ്ങൾ ഇന്ത്യയുടെ കഴിവുകളുടെയും സാങ്കേതികവിദ്യയുടെയും പാരമ്പര്യത്തിന്റെയും സത്ത കലർത്തി,” മോദി പറഞ്ഞു. കുവൈറ്റിനെ മിനി ഇന്ത്യയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
# Kuwait #Narendra Modi #guard of honour
Discussion about this post