ന്യൂഡൽഹി: ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം. ഇപ്പോഴിതാ അശ്വിന് ഹൃദയസ്പർശിയായ ഒരുകത്തെഴുതിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ അശ്വിന്റെ ജഴ്‌സി നമ്പർ 99-നെ വല്ലാതെ മിസ് ചെയ്യും. അശ്വിൻ പന്തെറിയാനെത്തുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് തോന്നിയിരുന്ന പ്രതീക്ഷ നഷ്ടമാകും. ഇരയെ കുടുക്കുന്നതിന് എതിരാളിക്ക് ചുറ്റം താങ്കളൊരു വല നെയ്യുകയാണെന്ന തോന്നൽ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നു. സാഹചര്യത്തിന് അനുസരിച്ച് ബാറ്റർമാരെ പുറത്താക്കാനുള്ള അസാമാന്യ കഴിവ് അശ്വിനുണ്ട്.പ്രതികൂല നിമിഷങ്ങളിലും അശ്വിന്റെ ആത്മാർഥതയും പ്രതിബദ്ധതയും മുന്നിൽനിന്നു. അമ്മ ആശുപത്രിയിലായപ്പോൾ ടീമിനുവേണ്ടി അദ്ദേഹം തിരികെപറന്നു. ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ കുടുംബമായി ബന്ധപ്പെടാനാകാതെ വന്നപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിങ്ങൾ കളിച്ച സമയം എല്ലാവരും ഓർക്കുന്നു’, പ്രധാനമന്ത്രി കത്തിൽ പറയുന്നു.
Discussion about this post