ഭൂമിയെ ബാധിക്കുന്ന ദോഷകരമായ വസ്തുക്കളെ കുറിച്ച് ആലോചിക്കുമ്പോൾ പലപ്പോഴും നമ്മുടെ മനസിൽ ആദ്യമെത്തുക പ്ലാസ്റ്റിക്ക് എന്ന ഭീകരനായിരിക്കും. എന്നാൽ പഠനങ്ങൾ പറയുന്നത് പ്ലാസ്റ്റിക്കിനോളം ദോഷകരമായ വസ്തുക്കളും മനുഷ്യൻ ഉണ്ടാക്കിവിടുന്നുണ്ട്. അതിലൊന്നാണ് സ്റ്റാപ്ലർ പിന്നുകൾ.
വലിച്ചെറിയപ്പെടുന്ന ഒരു സ്റ്റാപ്ലർ പിൻ അഴുകാൻ വേണ്ടത് ഏകദേശം 50 മുതൽ 100 വർഷമാണ്. ലോഹങ്ങൾ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇവ മണ്ണിലും വെള്ളത്തിലും കാലങ്ങളായി ജീർണിക്കാതെ അവശേഷിക്കും. ഈ പിന്നുകൾ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ എത്തിപ്പെടുന്നതോടെ വന്യജീവികൾ അവ ഭക്ഷിക്കാനും മരണം വരെ സംഭവിക്കാനും കാരണമാകും. ഇത് പരിസ്ഥിതിക്കും ജൈവവൈവിധ്യത്തെയും ബാധിക്കുമെന്ന് സാരം.
ഇവയുടെ ഉപയോഗമേ ഇല്ലാതാക്കുക പെട്ടെന്ന് പ്രായോഗികമല്ലല്ലോ. അതിനാൽ ഉപയോഗം കുറച്ച് കൊണ്ടു വരിക പ്രധാനമാണ്. വലിച്ചെറിയുന്ന ശീലം അപ്പാടെ ഉപേക്ഷിക്കുക. പിന്നുകൾ വലിച്ചെറിയാതെ ഇവ കൂട്ടിവെച്ച് റീസൈക്കിൾ ചെയ്ത വീണ്ടും റീയൂസ് ചെയ്യാം. ടെക്നോളജികൾ പല വഴികളും രേഖകൾ സൂക്ഷിക്കാനായി കണ്ടെത്തിയിട്ടുള്ളതിനാൽ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാം. അല്ലെങ്കിൽ ഇവയ്ക്ക് പകരം വീണ്ടും ഉപയോഗിക്കാവുന്ന പേപ്പർ ക്ലിപ്പുകൾ പോലുള്ളവ ഉപയോഗിക്കാം.
Discussion about this post