സ്‌റ്റെപ്പ് കയറാൻ കഴിയാതെ പലരും പറയുന്ന കാര്യമാണ് അയ്യോ മുട്ട് വേദനയാണേ… കാൽ വേദനിക്കുന്നേ എന്ന്. ഒരു പ്രായം കഴിഞ്ഞാൽ പലരും നേരിടുന്ന പ്രശ്‌നമാണ് മുട്ടുവേദന. തേയ്മാനം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇതോടെ കാലിന്റെ മുട്ടിൽ അമിതമായി വേദനയുണ്ടാകാം. മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് കാർട്ടിലേജ്. എല്ലുകളുടെ അറ്റം ഇവയാൽ മൂടപ്പെടുന്നതാണ് സന്ധികൾ അനായാസം ചലിപ്പിക്കാൻ കഴിയുന്നത്. തരുണാസ്ഥി നഷ്ടപ്പെടുന്ന അവസ്ഥയാണ് ആർത്രൈറ്റിസ്.തരുണാസ്ഥി നഷ്ടപെടുവാനുള്ള കാരണം മുട്ടിനുള്ളിലെ അണുബാധ, ട്യൂമർ, പരിക്ക് എന്നിവ അല്ല എന്ന് പ്രാഥമികമായി ഉറപ്പ് വരുത്തണം. ഇവയ്ക്കൊക്കെ അടിയന്തിരമായി ചികിത്സ തേടേണ്ടതുണ്ട്.
പല കാരണങ്ങൾ കൊണ്ടും മുട്ടുവേദനയുണ്ടാകാം. ചിലർക്ക് അത് പെട്ടെന്ന് തന്നെ ഭേദപ്പെട്ട് പോകാം. ചിലർക്ക് ഫിസിയോതെറാപ്പി പോലുള്ള ചികിത്സ കൊണ്ട് ഇത് ഭേദപ്പെടുത്താം. എന്നാൽ ചിലർക്ക് സർജറി വേണ്ടി വരാം.
ഒന്ന്…
മുട്ടിന്റെ ഘടനയിൽ തന്നെ വ്യത്യാസം വന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. നടക്കുമ്പോഴും കാലുകൾ നിവർത്തി ഇരിക്കുമ്പോഴുമെല്ലാം ഇക്കാര്യം മസിലാക്കാൻ സാധിക്കും. മുട്ടിന് വളവ് ഉണ്ട് എങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക.
രണ്ട്…
മുട്ടിൻറെ ചലനം പരിമിതമായിക്കൊണ്ടിരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. നടക്കാനോ, പടികൾ കയറാനോ, ഇറങ്ങാനോ ഉള്ള ബുദ്ധിമുട്ടെല്ലാം ഇത്തരത്തിൽ പരിശോധിക്കേണ്ടതാണ്.
മൂന്ന്…
വേദനസംഹാരികൾ ഏൽക്കാതിരിക്കുന്ന വിധത്തിൽ മുട്ടുവേദന എത്തുന്നു എങ്കിൽ അതും അധികരിച്ച അവസ്ഥയാണെന്ന് മനസിലാക്കാം. ഈ ഘട്ടത്തിലും സർജറിക്ക് തന്നെയാകാം കൂടുതൽ സാധ്യത.
മുട്ട് വേദന കുറയ്ക്കുന്ന പാനീയം…
ഇതിനായി ഒരു ഗ്ലാസ് ചെറു ചൂട് വെള്ളം എടുക്കുക. ഇനി അതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിയിടുക. അര ടീ സ്പൂൺ വീതം ജീരകവും പെരുംജീരകവും ചേർത്ത് ഇത് നന്നായി ഇളക്കുക. ഇനി ഒരു രാത്രി മുഴുവൻ ഇത് വച്ച ശേഷം അടുത്ത ദിവസം രാവിലെ വെറും വയറ്റിൽ ഇത് കുടിക്കാവുന്നതാണ്. പത്ത് ദിവസം ഇത് തുടർന്നാൽ മുട്ട് വേദന എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കും.
Discussion about this post