പത്തനംതിട്ട: പന്തളം നഗരസഭ ഭരണം കൈവിടാതെ ബിജെപി. പാർട്ടിയെ താഴെ ഇറക്കാൻ കോൺഗ്രസും സി.പി.എമ്മും കൈകോർത്ത് മത്സരിച്ചിട്ടും ബി.ജെ.പിയ്ക്ക് ഒരംഗത്തിന്റെ അധികം പിന്തുണ ലഭിച്ചു. പതിനെട്ടിനുപകരം പത്തൊൻപതുപേരുടെ പിന്തുണയോടെ ബി.ജെപി നേതാവ് അച്ചൻകുഞ്ഞ് ജോൺ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്‌സണായി യു രമ്യയെ തിരഞ്ഞെടുക്കുമെന്നാണ് വിവരം.
33 അംഗ പന്തളം നഗരസഭയിൽ ബിജെപിയ്ക്ക് 18 അംഗങ്ങൾ ആയിരുന്നു ഉള്ളത്. എൽഡിഎഫിന് 9 ഉം യുഡിഎഫിന് 5ഉം ആയിരുന്നു അംഗബലം. നഗരസഭയിലെ ചെയർപേഴ്‌സണും വൈസ് ചേയർപേഴ്‌സണും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ചർച്ചയ്‌ക്കെടുക്കുന്നതിന് തലേന്നായിരുന്നു രാജി. ഇതിന് പിന്നാലെയാണ് ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നത്.
നിലവിൽ ബി.ജെ.പിയുടെ 18 കൗൺസിലർമാരിൽ 14 പേരും വനിതകളാണ്. ഭരണസമിതിയുടെ കാലാവധി കഴിയാൻ ഒരു വർഷം കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ
Discussion about this post