കൊച്ചി: എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എൻസിസി ക്യാമ്പി്ൽ ഭക്ഷ്യവിഷബാധ അന്വേഷിക്കാനെത്തിയ എസ്എഫ്‌ഐ നേതാവ് വിദ്യാർത്ഥിനികളെ അപമാനിച്ചെന്ന് പരാതി.സംഭവത്തിൽ ഇടപെടാനെത്തിയ എസ്എഫ്ഐ നേതാക്കളും വിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഭാഗ്യലക്ഷ്മി പെൺകുട്ടികൾ മാത്രം താമസിക്കുന്ന മുറികളിലേക്ക് കയറിച്ചെന്ന് ലൈംഗിക ചുവയോടെ സംസാരിച്ചതായി വിദ്യാർത്ഥിനികളും ആരോപിച്ചു. ഇതേത്തുടർന്ന് വിദ്യാർത്ഥിനികളും എസ്എഫ്ഐ നേതാക്കളും തമ്മിൽ തർക്കമായി. നിങ്ങളിവിടെ ആരേലും ഒളിപ്പിച്ചിട്ടുണ്ടോ? സാറുമ്മാർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ എന്നുവരെ അവര് ചോദിച്ചുവെന്നും പെൺകുട്ടികൾ ആരോപിക്കുന്നു.
ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരോടാണ് തങ്ങളോട് ഒരു സ്ത്രീ അപമര്യാദയായി പെരുമാറിയെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയത്. കാര്യമന്വേഷിച്ച മാദ്ധ്യമപ്രവർത്തകർക്ക് വിദ്യാർത്ഥിനികൾ എസ്എഫ്‌ഐ വനിതാ നേതാവിനെ കാണിച്ച് കൊടുക്കുകയായിരുന്നു.
അതേസമയം എൻസിസി 21 കേരള ബറ്റാലിയൻ ക്യാമ്പിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാർകൾക്ക് ആരോഗ്യ പ്രശ്നങ്ങളാരംഭിച്ചത്. വൈകിട്ടോടെ പലരും തളർന്നുവീണു. തലകർക്കവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് 72 കുട്ടികളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയത്
Discussion about this post