കെയ്‌റോ: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ വധിച്ചത് തങ്ങൾ തന്നെയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. ഇസ്രായേലിനെതിരായ ഹൂതി ആക്രമണത്തിൽ, ഹൂതി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനിടെ ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സിന്റേതാണ് പ്രതികരണം.ഇതാദ്യമായാണ് ഈ വിഷയത്തിൽ ഇസ്രായേൽ പരസ്യമായി പങ്ക് സമ്മതിക്കുന്നത്.
ഹമാസ് തലന്മാരായ ഇസ്മായിൽ ഹനിയ, യഹ്യ സിൻവർ, ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ല എന്നിവർക്കെതിരെ തങ്ങൾ നടത്തിയതിന് സമാനമായ ആക്രമണം ഹൂതി നേതാക്കൾക്കെതിരെയും നടത്തുമെന്നാണ് ഇസ്രായേൽ കാറ്റ്‌സിന്റെ മുന്നറിയിപ്പ്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്.ഹനിയ താമസിച്ച വീടിന് നേരെ ഉണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. നേരത്തെ ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയയുടെ മക്കളും പേരകുട്ടികളും അടക്കം കൊല്ലപ്പെട്ടിരുന്നു.
Discussion about this post