തൃശൂർ: വിദ്യാർത്ഥികളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മണവാളൻ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനൽ ഉടമയായ മുഹമ്മദ് ഷഹീൻ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. തൃശൂർ വെസ്റ്റ് പോലീസാണ് നടപടിയെടുത്തിരിക്കുന്നത്.
ഈ വർഷം ഏപ്രിൻ 19 ന് വൈകുന്നേരം 5:51 നാണ് കേസിനാസ്പദമായ സംഭവം.കേരളവർമ കോളേജ് റോഡിൽ വച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് കോളേജ് വിദ്യാർത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തൃശൂർ എരനെല്ലൂർ സ്വദേശിയായ മുഹമ്മദ് ഷഹീൻ ഷാ(26)യ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളവർമ കോളേജിൽ വെച്ചുള്ള ഒരു തർക്കത്തെ തുടർന്നാണ് ഷഹീൻ ഷായുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വിദ്യാർഥികൾക്ക് നേരെ ആക്രമണം നടത്തിയത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post