ഒരു ഗ്ലാസ് ഇഞ്ചിയും നെല്ലിക്കാ നീരും കൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗമാണ്. പ്രധാനപ്പെട്ട ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ ഇത് സമ്പന്നമാണ്. വിറ്റമിൻ സി ധാരാളം അടങ്ങിയ ജിഞ്ചർ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂടാൻ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനും ഈ പാനീയം സഹായിക്കും.
ഈ ജ്യൂസിലെ ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും ജലദോഷം ചഒമ പോലെയുള്ള രോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ദഹനക്കേട്, വയർ വീർത്തുമുട്ടൽ എന്നിവ പോലുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ജിഞ്ചർ നെല്ലിക്ക ജ്യൂസ നല്ലതാണ്. ഇഞ്ചി ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. അതുപോലെ തന്നെ നെല്ലിക്ക കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. ഇത് രണ്ടും കൂടിയാവുമ്പോൾ നമ്മുടെ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലാതാകുന്നു.
പതിവായി ജിഞ്ചൻ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ചർമത്തിന് സ്വാഭാവികമായ തളക്കം നൽകുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നെല്ലിക്കയിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും വിറ്റമിൻ സിയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറക്കുന്നു. ഇഞ്ചി നിങ്ങളുടെ ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. ഇതോടൊപ്പം, മുടിയുടെ വേരുകൾ കരുത്തുറ്റതാക്കാനും മുടിയിഴകൾ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ ദിനചര്യയുടെ ഒരു ഭാഗമാക്കേണ്ട ഒന്നാണ് ജിഞ്ചർ നെല്ലിക്ക ജ്യൂസ്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുകയും നിങ്ങളുടെ ശരീരത്തിലെ കലോറി കത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ദഹനം നിയന്ത്രിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുകയും നിങ്ങളെ ഉർജസ്വലനാക്കി നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
Discussion about this post