മുഖസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം തന്നെ കേശസംരക്ഷണവും ഇന്ന് എല്ലാവരും ശ്രദ്ധിക്കുന്നകാര്യമാണ്. മുടി പൊഴിഞ്ഞുപോവുന്നതും അകാലനരയും ഉള്ളിലായ്മയുമെല്ലാം അനുഭവിക്കുന്നവരാകും നമ്മളിൽ പലരും. ജീവിതശൈലിയും പാരമ്പര്യവും ഭക്ഷണവും ചികിത്സകളും അങ്ങനെ പലകാരണങ്ങൾ കൊണ്ടാണ് മുടി ആകെ നാശമാകുന്നത്. ഈ കൂട്ടത്തിൽ നാം നിസാരമെന്ന് കരുതുന്ന കാരണങ്ങളുമുണ്ടാകും. അതിലൊന്നാണ് സ്ത്രീകൾ മുടി കെട്ടുന്ന രീതി.
മുടി ഇറുക്കി കെട്ടി ക്ലിപ്പിട്ട് വയ്ക്കുന്ന ശീലം പലർക്കമുണ്ട്. എന്നാൽ എന്നും ഈ രീതി കുറേയധികം സമയം തുടരുതെന്നാണ് വിദഗ്ധർ പറയുന്നത്. ഈ രീതിയിൽ മുടി കെട്ടിവയ്ക്കുന്നത് മുടിയ്ക്ക് ദോഷകരമായി വർത്തിക്കും. മുടിവേരുകളെ ദുർബലപ്പെടുത്തുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യും. മുടിവേരുകൾ സമ്മർദ്ദത്തിലായാൽ മുടി കൊഴിച്ചിലിനെ നിയന്ത്രണവിധേയമാക്കുന്നത് വളരെ കടുപ്പമുള്ള ജോലിയായി മാറും. രാത്രി കിടക്കാൻ നേരത്തും മുടി മുറുക്കി കെട്ടിവയ്ക്കാതെ ഇടുന്നതാണ് നല്ലത്.
മുടി ഇങ്ങനെ വലിച്ചുകെട്ടിവയ്ക്കുന്നത് മുടിക്ക് മാത്രമല്ല,കഴുത്തിനും പ്രശ്‌നമാണ്. കഴുത്തുഭാഗത്തെ ഞരമ്പുകൾക്ക് സ്‌ട്രെയിനുണ്ടാക്കുന്നതാണ് കാരണം.
Discussion about this post