നല്ല കട്ടത്താടിയും മീശയും ഒരു വിധം ആണുങ്ങളുടെയെല്ലാം ആഗ്രഹമാണ്. അതുകൊണ്ട് തന്നെ ഇതിനായി പലവിദ്യകളും അവർ പരീക്ഷിക്കാറുണ്ട്. ഷേവ് ചെയ്യുന്തോറും മീശയും താടിയും കൂടുതലായി വളരും എന്നാണ് പൊതുവെ പറയാറുള്ളത്. അതുകൊണ്ട് തന്നെ മീശയും താടിയും പ്രത്യക്ഷപ്പെടുമ്പോൾ തന്നെ ഇത് ഷേവ് ചെയ്യാറുണ്ട്. കരടി നെയ്യുൾപ്പെടെ പരീക്ഷിക്കുന്നവരും നമുക്ക് ചുറ്റും ധാരാളമാണ്.
പൗരുഷത്തിന്റെ ലക്ഷണമാണ് താടിയും മുടിയും എന്നാണ് പൊതുവെ പറയാറുള്ളത്. അതുകൊണ്ട് തന്നെ ഇവ ഇല്ലാതിരിക്കുന്നത് പല പുരുഷന്മാരിലും വലിയ മാനസിക പ്രയാസം ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ പല മരുന്നുകൾക്ക് പിന്നാലെയും ഇവർ പോകാറുണ്ട്. എന്നാൽ ഇതൊന്നും തന്നെ യഥാർത്ഥ ഫലം ചെയ്യുകയില്ലെന്ന് മാത്രമല്ല, ചിലപ്പോൾ ദോഷവും ചെയ്‌തേക്കും. അതുകൊണ്ട് തന്നെ ഇതിനായി ഒരു പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരീക്ഷിക്കുകയായിരിക്കും ഏറ്റവും നല്ലത്. ഇത്തരത്തിൽ എല്ലാവർക്കും പരീക്ഷിക്കാവുന്ന മാർഗ്ഗത്തെക്കുറിച്ചാണ് ഇനി പറയുന്നത്.
ഇതിനായി ആദ്യം വേണ്ടത് നാല് ചെമ്പരത്തിപൂവാണ്. അത്ര തന്നെ എണ്ണം ബദാമും ആവശ്യമാണ്. ബദാം നന്നായി ചൂടാക്കി കരിച്ച് എടുക്കുക. ചൂടാറിയ ശേഷം ഇത് നന്നായി പൊടിച്ചെടുക്കാം. ശേഷം ഇതിലേയ്ക്ക് ചെമ്പരത്തിപൂവ് ചതച്ചെടുത്ത് ചേർക്കാം. രണ്ട് തുള്ളി ആവണക്കെണ്ണയും ഒറ്റിച്ച് കൊടുക്കാം.
രാത്രി ഉറങ്ങുന്നതിന് മുൻപ് വേണം ഈ കൂട്ട് തേയ്ക്കാൻ. താടിയിലും മീശയിലുമെല്ലാം ഇത് തേച്ച് കൊടുക്കാം. സ്ത്രീകൾക്ക് പുരികത്തിന്റെ കട്ടികൂട്ടാൻ ഇത് തേയ്ക്കുന്നത് നന്നായിരിക്കും. എല്ലാ ദിവസവും ഇത് തുടരുക. എടുത്ത ശേഷം കൂട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ മറക്കരുത്.
Discussion about this post