മനുഷ്യജീവിതത്തിൽ വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആരോഗ്യവും വ്യക്തിശുചിത്വവും പരസ്പരം പൂരകങ്ങളാണെന്ന് പറയാം. എന്നാൽ ചില അവസരങ്ങളിൽ മടികാരണവും സമയക്കുറവ് കാരണവും അൽപ്പം ഉഴപ്പ് വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ കാണിക്കാറുണ്ട്. നാം അറിയാതെ വരുത്തിവയ്ക്കുന്ന തെറ്റുകൾ നമ്മളെ വലിയ പ്രശ്‌നങ്ങളിലേക്കാണ് ചെന്നെത്തിക്കുക. ഇന്ന് സ്ത്രീകൾ പാലിക്കേണ്ട ചില വ്യക്തിശുചിത്വ രീതികളെ കുറിച്ച് അറിഞ്ഞാലോ?
കൗമാരക്കാരികളിലെ വ്യക്തിശുചിത്വം
സൗന്ദര്യസംരക്ഷണത്തിനോട് താത്പര്യം കൂടി വരുന്ന പ്രായമാണിത്. ഇിനോടൊപ്പം തന്നെ ശരീരശുചിത്വത്തിനും പ്രധാന്യം നൽകുക. ശരീരവളർച്ചയ്‌ക്കൊപ്പം എങ്ങനെ ശരീരത്തെ കൈകാര്യം ചെയ്ത് സൂക്ഷിക്കണമെന്ന് പ്രത്യേകം പറഞ്ഞ് മനസിലാക്കി നൽകുക. വളർച്ചയുടെ ഈ സമയത്ത് പെൺകുട്ടികളിൽ ഹോർമോൺ വ്യതിയാനങ്ങൾ അടക്കം നിരവധി മാറ്റങ്ങളാണ് സംഭവിക്കുക. ഇക്കാലയളവിലാണ് പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ പെൺകുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലെങ്കിൽ അല്പജ്ഞാനം വച്ച് പലഅബദ്ധങ്ങളും കാണിക്കും.
ആർത്തവ സമയത്ത് ആറ് മണിക്കൂറിൽ കൂടുതൽ ഒരു പാഡ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക, സ്വകാര്യഭാഗത്തെ രോമം ഇടക്കിടെ ട്രിം ചെയ്യുന്നതും നല്ലതാണ്. ഇത് കൂടാതെ സ്വകാര്യഭാഗത്തെ സ്വാഭാവിക ബാക്ടീരിയയുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കാത്ത രീതിയിൽ ഉള്ള പിഎച്ച് ലെവൽ നിലനിർത്തുന്നതുമായ ഉത്പ്പന്നങ്ങൾ ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. മോശം ശുചിത്വ ശീലങ്ങൾ നിങ്ങളിൽ ബാക്ടീരിയൽ വജൈനോസിസ്, യീസ്റ്റ് അണുബാധ, മൂത്രനാളിയിലെ അണുബാധ തുടങ്ങിയ അണുബാധകളിലേക്ക് നയിച്ചേക്കാം. വജൈനൽ സ്റ്റീമിംഗ് ചെയ്യുന്നവരും കുറവല്ല. ഇത് പലപ്പോഴും പൊള്ളലിനും പല വിധത്തിലുള്ള അണുബാധയിലേക്കും നിങ്ങളെ നയിക്കുന്നു. ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല വളരെയധികം ശ്രദ്ധിക്കേണ്ടത് നിങ്ങളിലെ ഡിസ്ചാർജ് വരുന്നതും അതിന് ദുർഗന്ധം അനുഭവപ്പെടുന്നതും പ്രശ്‌നമായി കാണുക.
വാർദ്ധക്യകാലത്തെ വ്യക്തിശുചിത്വം
ആർത്തവിരാമം,വാർദ്ധക്യസഹചമായ ബുദ്ധിമുട്ടുകൾ എന്നിങ്ങനെ പലകാര്യങ്ങളും പ്രശ്‌നമുണ്ടാക്കുന്ന സമയമാണിത്. ചുളിവുകൾ വീണ ശരീരഭാഗങ്ങൾ സ്‌ക്രബ് ചെയ്ത് വൃത്തിയാക്കാൻ എപ്പോഴും ശ്രദ്ധിക്കുക.മടക്കുകളിൽ അഴുക്കുകൾ അടിഞ്ഞുകൂടാനുള്ള സാധ്യത ഏറെയാണ്. ശരീരത്തിനോട് വിരക്തി തോന്നുന്ന ഈ പ്രായത്തിലും സ്വകാര്യഭാഗത്തെ രോമങ്ങൾ ട്രിം ചെയ്യാൻ മറക്കരുത്.
#health #womenhealth #women #viral # hack
Discussion about this post