മുംബൈ: ബോസിനൊപ്പം കിടക്ക പങ്കിടാൻ വിസമ്മതിച്ച യുവതിയെ മുത്വലാഖ് ചൊല്ലി ഭർത്താവ്. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. 28 കാരിയായ യുവതിയ്ക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. യുവതിയുടെ പരാതിയിൽ 45 കാരനായ സൊഹൈൽ ഷെയ്ഖിനെതിരെ പോലീസ് കേസ് എടുത്തു.
സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് സൊഹൈൽ ഷെയ്ഖ്. ഇയാളുടെ രണ്ടാമത്തെ ഭാര്യയാണ് 28കാരി. ഈ വർഷം ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇതിന് ശേഷം ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്താനും ഇയാൾ തീരുമാനിച്ചിരുന്നു. ആദ്യഭാര്യയ്ക്കുള്ള ജീവനാംശം എന്ന നിലയിൽ 15 ലക്ഷം രൂപ മാതാപിതാക്കളോട് നൽകാൻ ആവശ്യപ്പെടാനും ഇയാൾ 28 കാരിയോട് പറഞ്ഞു. എന്നാൽ യുവതി അതിന് സമ്മതിച്ചില്ല. ഇതോടെ ഇയാൾ തന്റെ ബോസുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു.
ബോസ് സംഘടിപ്പിക്കുന്ന പാർട്ടിയിൽവച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്നും, അങ്ങിനെ എങ്കിൽ പണം ലഭിക്കുമെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇത് കേട്ട യുവതി ഇതിന് വിസമ്മതിയ്ക്കുകയായിരുന്നു. ഇതോടെ ദേഷ്യം കയിയ സൊഹൈൽ യുവതിയെ മൊഴിചൊല്ലി ബന്ധം വേർപെടുത്തി. ഇതിന് പിന്നാലെ യുവതിയെ വീട്ടിൽ നിന്നും പുറത്താക്കുകയും ചെയ്തു.ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.
Discussion about this post