ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു. പൂഞ്ചിൽ ആയിരുന്നു സംഭവം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
വൈകീട്ടോടെയായിരുന്നു സംഭവം. പൂഞ്ചിലെ ബാൽനോയി മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. സൈനികരുമായി പോകുന്നതിനിടെ വാഹനം നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുകയായിരുന്നു. മറ്റ് വാഹന യാത്രികരും സുരക്ഷാ സേനയും ചേർന്നാണ് പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിച്ചത്.
പത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഇതിൽ പലരുടെയും പരിക്ക് ഗുരുതരമാണ്. അതേസമയം സംഭവത്തെക്കുറിച്ച് സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Discussion about this post