ഭോപ്പാൽ: കെൻ-ബെത്വ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി ഉൾപ്പെടെ വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ 100-ാം ജന്മവാർഷികത്തിലാണ് പുതിയ വികസന പദ്ധതികൾ ഉദ്ഘാടനം നിർവഹിച്ചത്. വാജ്പേയിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കി.
കഴിഞ്ഞ 1 വർഷത്തിനുള്ളിൽ വികസനം പുതിയൊരു തലത്തിലാണ് സഞ്ചരിക്കുന്നത്. ഇന്ന് കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടുകയും തറക്കല്ലിടുകയും ചെയ്തു. ഇന്ന് കെൻ-ബെത്വ നദി ബന്ധിപ്പിക്കൽ പദ്ധതിയുടെ തറക്കല്ലിടലും ഇവിടെ നടന്നു എന്ന് മോദി പറഞ്ഞു.
കെൻ-ബെത്വ നദിയെ ബന്ധിപ്പിക്കുന്ന ദേശീയ പദ്ധതി, ദേശീയ വീക്ഷണ പദ്ധതി പ്രകാരം രാജ്യത്തെ ആദ്യത്തെ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ്. ഈ പദ്ധതി മദ്ധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും വിവിധ ജില്ലകളിൽ ലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾക്ക് ജലസേചന സൗകര്യം ലഭ്യമാക്കും. മേഖലയിലെ ജനങ്ങൾക്ക് കുടിവെള്ള സൗകര്യവും പദ്ധതിയിലൂടെ ലഭിക്കും.
കേന്ദ്ര സർക്കാരും മദ്ധ്യപ്രദേശ് ഉത്തർ പ്രദേശ് സർക്കാരും തമ്മിൽ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭൂഗർഭ പൈപ്പ് ജലസേചന സംവിധാനം ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണിത്. കെൻ നദിയിലെ അധിക ജലം ദൗധൻ അണക്കെട്ടിൽ നിന്ന് 221 കിലോമീറ്റർ ദൈർഘ്യമുള്ള ലിങ്ക് കനാൽ വഴി ബെത്വ നദിയിലേക്ക് മറ്റുകയാണ പദ്ധതിയിലൂടെ ചെയ്യുന്നത്.
Discussion about this post