പാൽ ആരോഗ്യത്തിന് ഗുണകരമാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. പാൽ അലർജി ഉള്ളവർക്ക് ഒഴിച്ച് എല്ലാവർക്കും അമൃതാണെന്ന് പറയാം. ദിവസവും പാൽ കുടിച്ചാൽ തന്നെ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നത്. സമീകൃത ആഹാരമായ ഇത് ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.
ഒരു ഗ്ലാസ് പശുവിൻപാലിൽ 87 ശതമാനം വെള്ളവും 13 ശതമാനം ഖരരൂപവുമാണ് ഉള്ളത്. ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ വിറ്റാമിനുകളെ ഉത്പാദിപ്പിക്കുന്നു. ശരീരത്തിന് ഗുണകരമായ പ്രോട്ടീൻ,കാർബോഹൈഡ്രോറ്റ്,കാത്സ്യം,വിറ്റാമിൻ ഡി ധാതുക്കൾ എന്നിവയെല്ലാം പാലിൽ അടങ്ങിയിട്ടുണ്ട്. ശക്തമായ പല്ലുകൾക്കും എല്ലുകൾക്കും പാൽ ഏറെ നല്ലതാണ്. പേശികളുടെ വളർച്ച,തിളങ്ങുന്ന ചർമ്മത്തിന് എല്ലാം പശുവിൻ പാൽ ഏറെ നല്ലതാണ്. പശുവിൻ പാൽ വെറുതെ കഴിക്കുമ്പോൾ തന്നെ ഇത്രയും ഗുണഗണങ്ങളാണെങ്കിൽ ഇതിനോട് മറ്റെന്തെങ്കിലും ചേർത്താൽ കുറച്ചുകൂടി ഗുണമാകുമെന്നതിൽ സംശയമില്ല.
പാലിനൊപ്പം ശർക്കര ചേർത്ത് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിന് നല്ല ഊർജ്ജം ലഭിക്കുകയും ചെയ്യും. പോഷകമൂല്യവും വർദ്ധിക്കും.
ആരോഗ്യഗുണങ്ങളാൽ നിറഞ്ഞ ഈന്തപ്പഴം ഉറങ്ങുന്നതിന് മുൻപ് നല്ല ചൂടുപാലിൽചേർത്ത് കഴിക്കുന്നത് നല്ല ഉറക്കം നൽകുകമാത്രമല്ല ചർമ്മത്തിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.
ബദാം പാലിനോട് ചേർത്ത് കഴിക്കാവുന്ന ഒന്നാണ്. ശൈത്യകാലത്ത് പ്രത്യേകിച്ചും. പ്രോട്ടീൻ വൈറ്റമിൻഫൈബർ ഒമേഗ3 ഫാറ്റി ആസിഡ് എന്നിവയാൽ സമ്പന്നമായ ബദാം പാലിടോ ചേരുമ്പോൾ ഗഉണം ഇരട്ടിക്കും. ബദാം വെള്ളത്തിൽ കുതിർത്ത് പാലിനൊപ്പം അരച്ച് ചേർത്ത് കഴിക്കാം.
മഞ്ഞളും പാലും ചേരുമ്പോൾ പ്രതിരോധശേഷിയാണ് നമുക്ക് ലഭിക്കുന്നത്. ചെറുചൂടുള്ള പാലിൽ നുള്ള മഞ്ഞൾപ്പൊടി ചേർക്കുന്നത് ആന്റി വൈറവൽ,ആന്റി ഇൻഫ്‌ളമേറ്ററി, ആന്റി ഫംഗൽ,ആന്റി സെപ്റ്റിക് ഗുണങ്ങൾ നൽകുന്നു.
പാലിനൊപ്പം ജാതിക്ക ചേർക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ സിഎ,ഇ എന്നിവയും കാത്സ്യം,മാംഗനീസ് എന്നീ ധാതുക്കളും ശരീരത്തിലേക്ക് എത്തുന്നു.
#Milk #Health #food #drinking #domesticatedanimals #foodsourceforhumans.
Discussion about this post