മുംബൈ; യുഎസ്-കാനഡ അതിർത്തിയിൽ കൊടുംശൈത്യത്തിൽ ഗുജറാത്തി കുടുംബത്തിനെ മരവിച്ചുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം കൊണ്ടെത്തിച്ചത് വലിയ മനുഷ്യക്കടത്തിന്റെ തെളിവുകളിലേക്ക്. ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് വലിയതോതിൽ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്റ്റുഡന്റ്‌സ് വിസയുടെ മറവിലാണ് മനുഷ്യക്കടത്ത് നടക്കുന്നത്.
മൂന്ന് വർഷം മുമ്പ്, ഒരു ഗുജറാത്തി കുടുംബം 2022 ജനുവരിയിൽ, മാനിറ്റോബയിലെ യുഎസ്-കാനഡ അതിർത്തിയിൽ അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ, അവരുടെ ഏജന്റുമാർ അവരെ മഞ്ഞുവീഴ്ചയിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് മരണപ്പെടുകയായിരുന്നു.ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലി (35), ഇവരുടെ 11 വയസുകാരിയായ മകൾ, മൂന്നു വയസുകാരനായ മകനുമാണ് അനധികൃതമായി യുഎസിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മരിച്ചത്ഇപ്പോൾ ആ ഏജന്റുമാർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണത്തിൽ കാനഡയിലെ 260 കോളേജുകൾ ഉൾപ്പെടുന്ന ഒരു അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തെ കണ്ടെത്തി.
സ്റ്റുഡന്റ് വിസ വഴി ഇന്ത്യൻ പൗരന്മാരെ കാനഡ വഴി യുഎസിൽ എത്തിക്കുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിനായി 55 മുതൽ 60 ലക്ഷം രൂപവരെയാണ് ഈടാക്കുന്നതത്. വിസയ്ക്ക് അപേക്ഷിക്കുന്നവർ കാനഡയിൽ എത്തിക്കഴിഞ്ഞാൽ,കോളേജുകളിൽ ചേരുന്നതിന് പകരം യുഎസ്- കാനഡ അതിർത്തി കടക്കുന്നു. പിന്നീട് കോളേജുകളിൽ അടച്ച ഫീസ് വ്യക്തികളുടെ അക്കൗണ്ടിലേക്ക് എത്തുന്നു.
ഡിസംബർ 10,19 തീയതികളിൽ മുംബൈ,നാഗ്പൂർ,ഗാന്ധിനഗർ,വഡോദര എന്നിവടങ്ങളിലെ എട്ട് കേന്ദ്രങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ മുംബൈയും നാഗ്പൂരും ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഏജന്റുമാർ മുഖേന പ്രതിവർഷം 35,000 ത്തോളം ആളുകൾ വിദേശത്തേക്ക് കുടിയേറിയിട്ടുണ്ടത്രേ. ഗുജറാത്തിൽ 1,700ഓളം ഏജന്റുമാരും ഇന്ത്യയിലുടനീളം 3,500ഓളം പേരും ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തൽ. 800ൽ കൂടുതൽ പേർ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിലവിൽ സജീവമാണ്.
റിപ്പോർട്ടുകൾ പ്രകാരം, യുഎസ്-കാനഡ അതിർത്തിയിൽ ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റം വർദ്ധിച്ചു, കഴിഞ്ഞ വർഷം 14,000 ഇന്ത്യൻ കുടിയേറ്റക്കാർ അറസ്റ്റിലായി. അമേരിക്കയുടെ കണക്കനുസരിച്ച്, അമേരിക്കയിൽ 725,000 രേഖകളില്ലാത്ത ഇന്ത്യക്കാരുണ്ട്.ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് പേരിൽ രണ്ട് പേർ സ്റ്റുഡന്റ് വിസയിൽ കാനഡയിലേക്ക് കടന്നതായി ഈ വർഷം മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു .
Discussion about this post