കോഴിക്കോട്: വിശ്വവിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ ഭൗതിക ശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ സുരാജ് വെഞ്ഞാറമ്മൂടിന് വിമർശനം. കൂളിംഗ് ഗ്ലാസും ഇയർ പോഡുമെല്ലാം ധരിച്ച് സിനിമാ സ്‌റ്റൈലിൽ എത്തിയതാണ് വിമർശനത്തിലേക്ക് വഴിവച്ചത്. അവിടെയുണ്ടായിരുന്ന ആരാധകർക്കൊപ്പം അദ്ദേഹം സെൽഫി എടുക്കുകയും ചെയ്തുവെന്നാണ് വിവരം.
ഇന്നലെ രാവിലെ കോഴിക്കോട്ടെ സിതാര എന്ന വസതിയിൽ എത്തിയായിരുന്നു സുരാജ് വെഞ്ഞാറമ്മൂട് ഭൗതികദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ചത്. കൂളിംഗ് ഗ്ലാസ് ധരിച്ച് എത്തിയ അദ്ദേഹത്തിലേക്ക് വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധ പതിഞ്ഞത്. ചെവിയിൽ ഇയർ പോഡുകളും ഉണ്ടായിരുന്നു. സുരാജിന്റെ കണ്ട ഉടൻ ആരാധകരിൽ ഒരാൾ സെൽഫി എടുക്കാൻ എത്തി. എന്നാൽ സന്ദർഭം പോലും കണക്കിലെടുക്കാതിരുന്ന അദ്ദേഹം സെൽഫി എടുക്കാനായി ആരാധകനൊപ്പം നിന്ന് കൊടുക്കുകയായിരുന്നു. ഇതിന്റെയെല്ലാം ദൃശ്യങ്ങൾ ഒരു ഓൺലൈൻ മാദ്ധ്യമം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരാജ് വെഞ്ഞാറമ്മൂടിനെ വിമർശിച്ച് ആളുകൾ രംഗത്ത് എത്തിയത്.
കണ്ണിന് ചുവപ്പ് രോഗം ഉണ്ടെന്ന് തോന്നുന്നു എന്നായിരുന്നു ഒരു കമന്റ്. പരിസരബോധമില്ലെന്നും വിമർശനം ഉണ്ട്. വീഗാലാൻഡിൽ ടൂറിന് പോകുന്നത് പോലെയാണോ മരണവീട്ടിലേക്ക് പോകുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. ചെവിയിലെ കുന്ത്രാണ്ടം കുത്തി എവിടെ പോകുകയാണ് എന്നും ആളുകൾ വിമർശിക്കുന്നുണ്ട്. അൽപ്പന് അർത്ഥം കിട്ടിയാൽ കുടപിടിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ കണ്ടുവെന്നും വിമർശനം ഉയരുന്നുണ്ട്. രണ്ട് കണ്ണിനും ഓപ്പറേഷൻ കഴിഞ്ഞ് കിടക്കുന്നതിനിടെ ആണോ എന്നും ആളുകൾ വിമർശിക്കുന്നുണ്ട്.
Discussion about this post