ലണ്ടൻ: കുടുംബത്തോടൊപ്പം ക്രിസ്തുമസ് ചിത്രം പോസ്റ്റ് ചെയ്ത ഈജിപ്ഷ്യൻ ഫുടബോൾ താരം മുഹമ്മദ് സലക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം അഴിച്ചുവിട്ട് മുസ്‌ലിം മതമൗലിക വാദികൾ. വർഷങ്ങളായി പിന്തുടർന്ന് വരുന്ന ക്രിസ്ത്മസ് ആശംസകൾ ഭാര്യയോടും മക്കളോടൊപ്പം നടത്തിയതിനാണ് ആക്രമണം.
മുഹമ്മദ് സല തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ സലായും ഭാര്യ മാഗിയും അവരുടെ പെൺമക്കളായ മക്കയും കയാനും ക്രിസ്ത്മസ് അനുബന്ധ ചെയ്ത ഉത്സവ പൈജാമകൾ ധരിച്ചിരുന്നു. “#MerryChristmas” എന്ന അടിക്കുറിപ്പോടെ സലാ അവരുടെ അലങ്കരിച്ച മരത്തിനും ജിഞ്ചർബ്രെഡ് രൂപത്തിനും സമീപം സന്തോഷത്തോടെ പോസ് ചെയ്തു. എന്നാൽ ഒരു കൂട്ടം മത മൗലിക വാദികൾക്ക് ഇത് ഇഷ്ടപ്പെടാതെ വരുകയായിരുന്നു.
“നിങ്ങൾ എന്നെ നിരാശപ്പെടുത്തി ബ്രോ” എന്ന് ഒരാൾ കമ്മന്റ് ചെയ്തപ്പോൾ എത്രയും പെട്ടെന്ന്നീക്കം ചെയ്യുക എന്നാണ് മറ്റൊരാൾ പറഞ്ഞത്. “ഞങ്ങൾ മുസ്ലീം ജനങ്ങൾ നിങ്ങളെയാണ് മാതൃകയാകുന്നത് പക്ഷെ , പകരം നിങ്ങൾ ഇത് ചെയ്യുന്നു എന്ന് പറഞ്ഞ മറ്റൊരാൾ കരയുന്ന ഇമോജികൾ കൊണ്ട് തന്റെ തീവ്രദുഃഖം പ്രകടിപ്പിക്കുന്നുമുണ്ട്.
അതേസമയം വ്യത്യസ്ത അഭിപ്രായവും പ്രകടിപ്പിക്കുന്ന ആരാധകർ ഉണ്ട്.അത്തരത്തിൽ നിരവധി ആരാധകരാണ് സലായുടെ പ്രതിരോധവുമായി രംഗത്തെത്തിയത്. ഒരു കമൻ്റേറ്റർ, @jamesredmond_97, എഴുതി, “മോ ക്രിസ്മസ് ആശംസകൾ. ഈ വിഡ്ഢികളെയെല്ലാം അവഗണിക്കുക. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അർഹമായ ഒരു അവധിക്കാലം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post