ഇന്നത്തെ കാലത്ത് വാട്‌സ്ആപ്പ് ഇല്ലാത്ത ആളുകൾ ഉണ്ടാകില്ല. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ വാട്‌സ്ആപ്പ് ഉപയോഗിക്കാറുണ്ട്. ഏറെ ദൂരെയായിരിക്കുന്നവരെ പോലും അടുത്ത് കാണാനും സംസാരിക്കാനും ബന്ധം നിലനിർത്താനും ഏറ്റവും നല്ല മാർഗമായി ഇന്ന് എല്ലാവരും വാട്‌സ്ആപ്പിനെ കാണുന്നു. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് ഒരു സുപ്രധാന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്.
അടുത്ത വർഷം ആദ്യം മുതൽ ചില ഫോണുകളിൽ വാട്‌സ്ആപ്പ് ലഭ്യമാകാതെയാകുമെന്നാണ് കമ്പനി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പ്രധാനമായും ഐഫോണുകളിലാണ് പ്രധാനമായും വാട്‌സ്ആപ്പ് ഇല്ലാതെയാകുക. ഐഫോണിന്റെ ഐഒഎസ് 12 മുതലുള്ളവയിലാണ് ഇപ്പോൾ വാട്‌സ്ആപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ, അടുത്ത വർഷം മെയ് 5 മുതൽ, ഐഒഎസ് 15.1 മുതലുള്ളവയിൽ മാത്രമേ വാട്‌സ്ആപ്പ് പ്രവർത്തിക്കൂ..
ഐഫോണിന്റെ ഈ വേർഷനുകളിൽ ഇനി മുതൽ വാട്‌സ്ആപ്പ് ലഭ്യമാകില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് എഫോൺ ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ചില ഐഫോണുകളിൽ ഐഒഎസ് അപ്‌ഡേറ്റ് ചെയ്ത് 15.1 ലേക്ക് മാറ്റാൻ സാധിക്കും. സെറ്റിംഗിസിലൂടെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് കൊടുത്താൽ, ഇത്തരത്തിൽ പുതിയ എഒഎസിലേക്ക് മാറാം. ഐഫോൺ5 എസ്, ഐഫോൺ 6, ഐഫോൺ 6പ്ലസ് എന്നിവയിലകയിരിക്കും വാട്‌സ്ആപ്പ് പ്രവർത്തനം നിർത്തുക.
Discussion about this post