ബെയ്ജിംഗ്: ബാൾട്ടിക് സമുദ്രത്തിലെ ഫൈബർ ഒപ്റ്റിക് കേബിളുകൾ നാശമാക്കിയതിന് പിന്നിൽ ചൈനയെന്ന് സൂചന. ചൈനീസ് കാർഗോ കപ്പലായ യിപ്പെംഗ് 3 യിൽ എത്തിയവരാണ് കേബിളുകൾ ഈ ഭാഗത്ത് മാസങ്ങളോളം നിർത്തിയിട്ടതിന് പിന്നാലെയാണ് കേബിളിളുകൾ നശിച്ചതായി വ്യക്തമായത്. സംഭവത്തിൽ അന്വേഷണത്തിനോടും ചൈന സഹകരിക്കുന്നില്ല.
റഷ്യയിൽ നിന്നും വളങ്ങളും കീടനാശിനികളുമായി ചൈനയിലേക്ക് വരികയായിരുന്നു യിപ്പെംഗ് 3 എന്നാണ് പ്രാഥമിക വിവരം. എന്നാൽ വഴിമദ്ധ്യ കപ്പൽ നിർത്തിയിടുകയായിരുന്നു. സ്വീഡനും ഡെന്മാർക്കിനും ഇടയിൽ കട്ടെഘട്ട് കടലിടുക്കിന് സമീപം ആയിരുന്നു കപ്പൽ ഉണ്ടായിരുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് കപ്പൽ കുടുങ്ങിയത് ആണെന്നായിരുന്നു കരുതിയിരുന്നത്. മാസങ്ങളോളം കപ്പൽ ഇവിടെ തുടർന്നു. അടുത്തിടെയാണ് കപ്പൽ ഇവിടെ നിന്നും യാത്ര പുനരാംഭിച്ചത്. വടക്ക് ഭാഗത്തേയ്ക്ക് ആയിരുന്നു യാത്ര. എന്നാൽ ഇതിന് പിന്നാലെ ഫിൻലാൻഡിനെയും ജർമ്മനിയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇന്റർനെറ്റ് ബന്ധം ഇല്ലാതെ ആകുകയായിരുന്നു. കഴിഞ്ഞ മാസം 17 ന് ആയിരുന്നു ഈ സംഭവം.
ഇതിന് പിറ്റേ ദിവസം സ്വീഡനും ലിത്വാനിയയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇന്റർനെറ്റ് ബന്ധവും ഇല്ലാതെ ആയി. ഇതോടെ സംശയം തോന്നിയ സ്വീഡൻ അധികൃതർ കടലിനടിയിൽ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് ഫൈബർ കേബിളുകൾ മുറിഞ്ഞതായി വ്യക്തമായത്. ഇതോടെയാണ് ചൈനയെക്കുറിച്ച് സംശയം ആരംഭിച്ചത്.
കപ്പൽ നിർത്തിയിട്ടതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം വേണം എന്നാണ് സ്വീഡന്റെ ആവശ്യം. കപ്പൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ അനുമതി വേണം എന്ന് ആവശ്യപ്പെട്ട് ചൈനയെ സ്വീഡൻ അധികൃതർ സമീപിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. ജീവനക്കാരുടെ ശാരീരിക- മാനസിക ആരോഗ്യം കണക്കിലെടുത്താണ് ഇവിടെ കപ്പൽ നിർത്തിയിട്ടത് എന്നാണ് ചൈന ഇതിന് നൽകുന്ന വിശദീകരണം. എന്നാൽ ഇത് വിശ്വസിക്കാൻ രാജ്യങ്ങൾ തയ്യാറായിട്ടില്ല. സംഭവത്തിന് പിന്നിൽ ചൈനയുടെ കളിയാണെന്നാണ് തായ്‌വാൻ ഉറപ്പിക്കുന്നു.
Discussion about this post