കൊച്ചി : മൂന്നാമത്തെ കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണെന്ന സോഷ്യൽ മീഡിയ പ്രചാരണത്തിൽ പ്രതികരിച്ച് അവതാരകയും ഇൻഫ്ലുവൻസറും ആയ പേർളി മാണി. പുതിയ വീടിന്റെ പാലുകാച്ചൽവീഡിയോ പങ്കുവച്ചതിന് പിന്നാലെ ആണ് താരം ഗർഭിണി ആണെന്ന തരത്തിൽ ചർച്ചകൾ ആരംഭിച്ചത്. പേളിയുടെ വീഡിയോയുടെ അവസാന ഭാ ഗത്ത് ഞങ്ങൾക്കൊരു ഹാപ്പി ന്യൂസ്പറയാനുണ്ടെന്ന് പേളി പറഞ്ഞ വാക്കുകളായിരുന്നു ഇതിനുള്ള പ്രധാന കാരണം.
ഇൻസ്റ്റ ഗ്രാം സ്റ്റോറിയായിട്ടാണ് പേളി മാണി വിഷയത്തിൽ പ്രതികരിച്ചത്. ഞാൻ ഗർഭിണിയല്ല, അത്വെറും ബിരിയാണിയാണ്’- എന്നായിരുന്നു പേളി കുറിച്ചത്. പേളിയുടെ തുറന്നു പറച്ചിലിലൂടെ പുതിയസന്തോഷ വാർത്ത മറ്റെന്തോ ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.
ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെപാലുകാച്ചൽ ചടങ്ങ് നടന്നത്.










Discussion about this post